കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി: കു​ട്ട​നാ​ട​ൻ പ്ര​തി​ക​ര​ണ​ങ്ങ​ൾ

കാ​യ​ല്‍ സം​ര​ക്ഷ​ണ​ത്തി​ന് അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യം ന​ല്‍​ക​ണം

പ​രി​സ്ഥി​തി​ക്ക് കോ​ട്ടം​ത​ട്ടാ​ത്ത ത​ര​ത്തി​ല്‍ വേ​മ്പ​നാ​ട് കാ​യ​ലി​ന്‍റെ ആ​ഴം വ​ര്‍​ദ്ധി​പ്പി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണം. 2018-ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം ന​മ്മു​ടെ കാ​യ​ലും, ന​ദി​ക​ളും ആ​റു​ക​ളും, ഇ​ട​തോ​ടു​ക​ള​ട​ക്ക​മു​ള്ള ജ​ല​സ്രോ​ത​സ്സു​ക​ള്‍ എ​ക്ക​ലും, ചെ​ളി​യും, മ​ണ​ലും പോ​ള​ക​ളും നി​റ​ഞ്ഞ് മ​ലി​ന​മാ​യി കി​ട​ക്കു​യാ​ണ്.

2026-ല്‍ ​ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​ണ​ന്ന് പ​റ​യാം. കി​ഴ​ക്ക​ന്‍​വെ​ള്ള​വും, കു​ട്ട​നാ​ട്ടി​ല്‍ പെ​യ്യു​ന്ന പെ​യ്ത്തു വെ​ള്ള​വും ഒ​ഴു​കി ക​ട​ലി​ലേ​യ്ക്ക് പോ​കു​ന്ന മാ​ര്‍​ഗ്ഗ​ങ്ങ​ള്‍ അ​ട​ഞ്ഞു പോ​കു​ന്നു എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​നെ താ​ങ്ങി നി​ര്‍​ത്തു​ന്ന​ത് വേ​മ്പ​നാ​ട് കാ​യ​ലാ​ണ്. ഇ​ന്ന് ഈ ​കാ​യ​ലി​ന് മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ് ഒ​ഴു​കി​വ​രു​ന്ന ജ​ലം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്നി​ല്ല. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ ത​ര​ത്തി​ലു​ള്ള വേ​ലി​യേ​റ്റ​വും,വേ​ലി​യി​റ​ക്ക​വും ഇ​ന്ന് ഉ​ണ്ടാ​വു​ന്നി​ല്ല.

വേ​മ്പ​നാ​ട് കാ​യ​ലി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന ചെ​ളി​യും,എ​ക്ക​ലും സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കം ചെ​യ്തു ആ​ഴം വ​ര്‍​ദ്ധി​പ്പി​ച്ചി​ല്ല​ങ്കി​ല്‍ ഏ​റ്റ​വു​മ​ധി​കം പ്ര​യാ​സ​പ്പെ​ടു​ന്ന​ത് കു​ട്ട​നാ​ട് ആ​യി​രി​ക്കും. കാ​ര്‍​ഷി​ക​മേ​ഖ​ല​ക്കും, ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യം മേ​ഖ​ല​യ്ക്കും ദോ​ഷം വ​രാ​ത്ത ത​ര​ത്തി​ല്‍ റ​വ​ന്യൂ,കൃ​ഷി,ഫി​ഷ​റി​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ ഏ​കീ​ക​രി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ലേ​കൂ​ട്ടി തു​ട​ങ്ങ​ണം.

കു​ട്ട​നാ​ടി​നെ പോ​ലെ​യു​ള്ള വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന് അ​ടി​ക്ക​ടി​യു​ള്ള വെ​ള്ള​പ്പൊ​ക്കം താ​ങ്ങാ​ന്‍ പ​റ്റു​ന്ന​ത​ല്ല. കാ​യ​ലു​ക​ളു​ടേ​യും, ആ​റു​ക​ളു​ടേ​യും, തോ​ടു​ക​ളു​ടേ​യും, ഇ​ട​തോ​ടു​ക​ളു​ടേ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി മാ​ത്രം പ്ര​ത്യേ​ക പാ​ക്കേ​ജ് ആ​വി​ശ്യ​മാ​ണ്. കു​ട്ട​നാ​ടു​പാ​ക്കേ​ജു​പോ​ലെ ന​ട​ക്കാ​ത്ത പാ​ക്കേ​ജ​ല്ല ഇ​വി​ടെ ആ​വ​ശ്യം. ഒ​രു നാ​ടി​ന്‍റെ നി​ല​നി​ല്പി​ന്‍റെ പ്ര​ശ്‌​ന​മ​ണെ​ന്ന ഗൗ​ര​വ​ത്തി​ല്‍ വേ​ണം പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍.

റെ​ജി ചെ​റി​യാ​ന്‍ എം ​എ​ല്‍ എ
(​കു​ട്ട​നാ​ട്)

വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ വീ​ണ്ടെ​ടു​പ്പി​നൊ​പ്പം കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര ജ​ല മാ​നേ​ജ്‌​മെ​ന്‍റും സാ​ധ്യ​മാ​ക്ക​ണം; മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ളി​ലു​ണ്ടാ​യി​ട്ടു​ള്ള പ്രാ​യോ​ഗി​ക ത​ട​സ്സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക​യും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം

ദീ​പി​ക​യു​ടെ ‘കൈ​കോ​ര്‍​ക്കാം കാ​യ​ലി​നാ​യി’ എ​ന്ന പ​ഠ​ന​പ​ര​മ്പ​ര ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. വേ​മ്പ​നാ​ട്ടു കാ​യ​ലി​നെ​യും കു​ട്ട​നാ​ടി​നെ​യും സം​ബ​ന്ധി​ച്ച നി​ര​വ​ധി പ​ഠ​ന​ങ്ങ​ളും ച​ര്‍​ച്ച​ക​ളും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യി വ​ലി​യ തോ​തി​ല്‍ ഫ​ണ്ടു​ക​ളും ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചെ​ല​വ​ഴി​ക്ക​പ്പെ​ടു​ന്ന തു​ക​യു​ടെ യ​ഥാ​ര്‍​ത്ഥ പ്ര​യോ​ജ​നം പ​ല​പ്പോ​ഴും കു​ട്ട​നാ​ട്ടി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ത്ഥ്യം. കു​ട്ട​നാ​ടി​ന്‍റെ ഭൂ​പ്ര​കൃ​തി​യും ജ​ല​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കും കാ​ര്‍​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ളും വേ​ണ്ട​ത്ര മ​ന​സ്സി​ലാ​ക്കാ​തെ​യു​ള്ള ആ​സൂ​ത്ര​ണ​വും നി​ര്‍​വ​ഹ​ണ​വും പ​ല​പ്പോ​ഴും നാ​ടി​ന് ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷ​മാ​യി മാ​റു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മു​ണ്ട്.

ദീ​പി​ക​യു​ടെ പ​ര​മ്പ​ര​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​തു​പോ​ലെ വേ​മ്പ​നാ​ട്ടു കാ​യ​ല്‍ ഇ​ന്ന് നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ള്‍ ആ​ഴം കു​റ​ഞ്ഞു​വ​രു​ന്ന​തും മ​ലി​നീ​ക​ര​ണ​വും സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ന്ന​തു​മാ​ണ്. കാ​യ​ലി​ലെ ചെ​ളി​യും എ​ക്ക​ലും നീ​ക്കം ചെ​യ്യു​ന്ന​തി​നും നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നും ശാ​സ്ത്രീ​യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണം. എ​ന്നാ​ല്‍ കാ​യ​ലി​ന്‍റെ സം​ര​ക്ഷ​ണം എ​ന്ന​ത് കാ​യ​ലി​ല്‍ മാ​ത്രം ഒ​തു​ങ്ങേ​ണ്ട വി​ഷ​യ​മ​ല്ല. കാ​യ​ലി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ ആ​റു​ക​ളും തോ​ടു​ക​ളും ചെ​റു​ജ​ല​പാ​ത​ക​ളും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ക​യും ന​വീ​ക​രി​ക്കു​ക​യും വേ​ണം. ഇ​വ​യി​ലെ മ​ണ്ണ​ടി​ച്ചി​ലും എ​ക്ക​ലും നീ​ക്കം ചെ​യ്ത് ആ​വ​ശ്യ​മാ​യ ആ​ഴം ഉ​റ​പ്പാ​ക്കു​ക​യും നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന കൈ​യേ​റ്റ​ങ്ങ​ളും മ​റ്റ് ത​ട​സ്സ​ങ്ങ​ളും പ​രി​ഹ​രി​ക്കു​ക​യും വേ​ണം.

മ​ഴ​ക്കാ​ല​ത്ത് കു​ട്ട​നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന അ​ധി​ക​ജ​ല​ത്തി​ന് സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​നും ഒ​രേ​സ​മ​യം എ​ത്തു​ന്ന ജ​ല​ത്തെ താ​ല്‍​ക്കാ​ലി​ക​മാ​യി സം​ഭ​രി​ക്കാ​നും ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള വ​ഴി​ക​ള്‍ അ​ട​യു​ക​യും സം​ഭ​ര​ണ​ശേ​ഷി കു​റ​യു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ജ​ലം ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന് വ​ലി​യ ദു​രി​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ കാ​യ​ലി​ന്‍റെ​യും ആ​റു​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം കു​ട്ട​നാ​ടി​ന്‍റെ സ്വാ​ഭാ​വി​ക ജ​ല​സം​ഭ​ര​ണ​ശേ​ഷി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഡ​ച്ച് മാ​തൃ​ക​യാ​യ റൂം ​ഫോ​ര്‍ റി​വ​ര്‍ എ​ന്ന ആ​ശ​യം ഏ​റെ പ്ര​സ​ക്ത​മാ​ണ്. അ​ധി​ക​ജ​ല​ത്തി​ന് ഒ​ഴു​കാ​നും സം​ഭ​രി​ക്കാ​നും ആ​വ​ശ്യ​മാ​യ ഇ​ടം ഒ​രു​ക്കി വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ഈ ​ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. കു​ട്ട​നാ​ട്ടി​ലെ പ​ഴ​യ ആ​ര്‍ ബ്ലോ​ക്ക് മാ​തൃ​ക​യും നെ​ല്‍​കൃ​ഷി​യി​ല്ലാ​ത്ത മ​ഴ​ക്കാ​ല​ങ്ങ​ളി​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള നി​യ​ന്ത്രി​ത പ​മ്പി​ങ് സം​വി​ധാ​ന​വു​മെ​ല്ലാം ഈ ​ആ​ശ​യ​ത്തോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​വ​യാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ പ​ല​പ്പോ​ഴും പ്രാ​യോ​ഗി​ക​ത​ല​ത്തി​ല്‍ വേ​ണ്ട വി​ധം ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണ​ണം.

നി​യ​ന്ത്രി​ത പ​മ്പി​ങ്ങി​നാ​യി ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍​നി​ന്ന് തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി 2025 ഡി​സം​ബ​റി​ല്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ട്ടും, വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഇ​തി​നാ​യി തു​ക വ​ക​യി​രു​ത്തി​യ നീ​ലം​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍​പ്പോ​ലും ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നാ​യി​ല്ല. കൃ​ഷി​യി​ല്ലാ​ത്ത​പ്പോ​ൾ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം ആ​ര്, എ​പ്പോ​ള്‍, എ​ങ്ങ​നെ, പ​മ്പ് ചെ​യ്തു നി​യ​ന്ത്രി​ക്കും എ​ന്ന​ത​ട​ക്ക​മു​ള്ള ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം ഓ​രോ മ​ഴ​ക്കാ​ല​ത്തും സ​മാ​ന​മാ​യ ദു​രി​ത​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

വെ​ള്ളം ക​യ​റി​യ വീ​ടു​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും മ​റ്റ് ദു​രി​താ​ശ്വാ​സ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കു​ന്ന​തി​നാ​യി ഓ​രോ വ​ര്‍​ഷ​വും വ​ലി​യ തു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​ത്. എ​ന്നാ​ല്‍ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ജ​ല​മാ​നേ​ജ്‌​മെ​ന്‍റ് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക​യും നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ല്‍ വെ​ള്ള​ക്കെ​ട്ടും കൃ​ഷി​നാ​ശ​വും വീ​ടു​ക​ളി​ലേ​ക്കു​ള്ള വെ​ള്ള​ക്ക​യ​റ്റ​വും ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നാ​കും. ദു​രി​ത​മു​ണ്ടാ​യ​ശേ​ഷം ആ​ശ്വാ​സം ന​ല്‍​കു​ന്ന​തി​നേ​ക്കാ​ള്‍ പ്ര​ധാ​നം, ദു​രി​തം ആ​വ​ര്‍​ത്തി​ക്കാ​ത്ത​വി​ധം ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​ങ്ങ​ള്‍ ഒ​രു​ക്കു​ക എ​ന്ന​താ​ണ്.

ഇ​തി​നാ​യി മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ളി​ലു​ണ്ടാ​യി​ട്ടു​ള്ള പ്രാ​യോ​ഗി​ക ത​ട​സ്സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക​യും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. നി​യ​ന്ത്രി​ത പ​മ്പി​ങ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ കൃ​ഷി, ജ​ല​വി​ഭ​വം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ദു​ര​ന്ത​നി​വാ​ര​ണം തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് വ്യ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​പ​ദ്ധ​തി ത​യ്യാ​റാ​ക്ക​ണം. ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ശാ​സ്ത്രീ​യ​മാ​യ പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ക​ര്‍​ഷ​ക​രു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ജ​ല​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ക​യും വേ​ണം.

ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ്. ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്കും മ​ന​സ്സി​ലാ​ക്കു​ന്ന പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യ​ണം. ആ​വ​ശ്യ​മാ​യ യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്ക​ണം. കാ​യ​ലി​ലെ​യും ആ​റു​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യു​ന്ന​തി​നും ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​നും തു​ട​ര്‍​ച്ച​യാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​ക​ണം.

ദീ​പി​ക​യു​ടെ പ​ഠ​ന​പ​ര​മ്പ​ര മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട​തു​ണ്ട്. വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ സം​ര​ക്ഷ​ണം ഒ​രു പ​രി​സ്ഥി​തി വി​ഷ​യ​മെ​ന്ന​തി​ലു​പ​രി കു​ട്ട​നാ​ടി​ന്‍റെ കാ​ര്‍​ഷി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ​യും മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ​യും ജ​ന​ജീ​വി​ത​ത്തി​ന്‍റെ​യും നി​ല​നി​ല്‍​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. കാ​യ​ലി​നെ​യും അ​തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ആ​റു​ക​ളെ​യും തോ​ടു​ക​ളെ​യും പാ​ട​ശേ​ഖ​ര​ങ്ങ​ളെ​യും ഒ​രൊ​റ്റ ജ​ല​വ്യ​വ​സ്ഥ​യാ​യി ക​ണ്ട് സ​മ​ഗ്ര​മാ​യ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യ്യാ​റാ​ക്ക​ണം.

മി​ക​ച്ച ആ​സൂ​ത്ര​ണ​വും ശാ​സ്ത്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള കാ​ര്യ​ക്ഷ​മ​മാ​യ നി​ര്‍​വ​ഹ​ണ​വും ഉ​റ​പ്പാ​ക്കാ​നാ​യാ​ല്‍ വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ​യും കു​ട്ട​നാ​ടി​ന്‍റെ​യും വീ​ണ്ടെ​ടു​പ്പ് സാ​ധ്യ​മാ​കും. അ​തി​നാ​യി പ​ഠ​ന​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങാ​തെ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളാ​യി മാ​റ​ണം.

കാ​യ​ലി​നാ​യി കൈ​കോ​ര്‍​ക്കു​മ്പോ​ള്‍ അ​തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ആ​റു​ക​ള്‍​ക്കും തോ​ടു​ക​ള്‍​ക്കും കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ പ​രി​ഗ​ണ​ന ല​ഭി​ക്ക​ണം. വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ വീ​ണ്ടെ​ടു​പ്പ് എ​ന്ന​ത് കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര​മാ​യ ജ​ല​മാ​നേ​ജ്മെ​ന്‍റും ജ​ന​ജീ​വി​ത​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​യി മാ​റ​ണം.

ബി​ജി​ന്‍ ആ​ര്‍. ഭ​ദ്ര​ന്‍,
വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം

കു​ട്ട​നാ​ട്ടി​ല്‍ ജീ​വി​ക്കു​ന്ന​വ​രു​യ​ര്‍​ത്തു​ന്ന അ​തി​ജീ​വ​ന വി​ഷ​യ​ങ്ങ​ൾ മാ​നി​ക്ക​പ്പെ​ട​ണം; വേ​ണ്ട​ത് രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി‌​യും പ്രാ​ദേ​ശി​ക​പ്ര​ത്യേ​ക​ത​ക​ള്‍​ക്ക​നു​സൃ​ത​മാ​യ പ​ദ്ധ​തി​യാ​സൂ​ത്ര​ണ​വും

വ​ള​രെ പ്ര​ത്യേ​ക​ത​യു​ള്ള ഒ​രു ഭൂ​വി​ഭാ​ഗ​മെ​ന്ന നി​ല​യി​ല്‍ വേ​ന്പ​നാ​ട് കാ​യ​ലും കു​ട്ട​നാ​ട​ന്‍ പ്ര​ദേ​ശ​വു​മൊ​ക്കെ ത​നി​മ​യി​ല്‍ നി​ല​നി​ര്‍​ത്താ​ന്‍ അ​ടി​യ​ന്ത​ര, പ്ര​യോ​ഗി​ക പ​ദ്ധ​തി​ക​ള്‍ ആ​വ​ശ്യ​മാ​ണ്. വ​ലി​യ ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ക​യും പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തു​കൊ​ണ്ടു​മാ​ത്രം പ്ര​ശ്‌​ന​പ​രി​ഹാ​രം സാ​ധ്യ​മാ​കി​ല്ല.

കു​ട്ട​നാ​ടി​നു പു​റ​ത്തു ജീ​വി​ച്ചു​കൊ​ണ്ട് കു​ട്ട​നാ​ടി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​ര്‍​ക്കൊ​പ്പം, കു​ട്ട​നാ​ട്ടി​ല്‍ ജീ​വി​ക്കു​ന്ന​വ​രു​യ​ര്‍​ത്തു​ന്ന അ​തി​ജീ​വ​ന വി​ഷ​യ​ങ്ങ​ളും മാ​നി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.
ന​ദി​ക​ളും തോ​ടു​ക​ളും ആ​ഴം വ​ര്‍​ദ്ധി​പ്പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​ല്‍​പ്പി​ക്കു​ന്ന​തി​ല്‍ അ​ര്‍​ത്ഥ​മി​ല്ല. കാ​ര​ണം തു​ച്ഛ​മാ​യ വ​രു​മാ​ന​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഗ​വ​ണ്‍​മെ​ന്‍റ് തീ​രു​മാ​ന​മെ​ടു​ത്ത് കാ​യ​ലി​ന്‍റെ ആ​ഴം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നും ന​ദി​ക​ളു​ടെ ആ​ഴം കൂ​ട്ടു​ന്ന​തി​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത് ന​ട​പ്പി​ലാ​ക്ക​ണം.​ആ​ഴം വ​ര്‍​ദ്ധി​പ്പി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന മ​ണ​ലും ചെ​ളി​യും ഉ​പ​യോ​ഗി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് ചു​റ്റും വീ​തി കൂ​ടി​യ ബ​ണ്ട് നി​ര്‍​മ്മി​ച്ചാ​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ വ​ർ​ഷാ​വ​ർ​ഷം സ​ര്‍​ക്കാ​ര്‍ ചെ​ല​വാ​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കാ​യ തു​ക കു​റെ​യെ​ങ്കി​ലു​മൊ​ക്കെ ലാ​ഭി​ക്കാ​നാ​വും.

വ​ലി​യ ജ​ല​പ്ര​ള​യം വ​രു​ന്ന നാ​ളു​ക​ളി​ല്‍ ഡീ ​വാ​ട്ട​റിം​ഗി​ന് ആ​വ​ശ്യ​മാ​യ വ​ലി​യ പ​മ്പു സെ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണം. ഇ​തൊ​ക്കെ സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി അ​നി​വാ​ര്യ​മാ​ണ്.

പ്രാ​ദേ​ശി​ക​പ്ര​ത്യേ​ക​ത​ക​ള്‍​ക്ക​നു​സൃ​ത​മാ​യ പ​ദ്ധ​തി​യാ​സൂ​ത്ര​ണ​മാ​ണ് ന​മു​ക്കാ​വ​ശ്യം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, കൃ​ഷി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്പോ​ള്‍ ചു​റ്റു​വ​ട്ട​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലു​ള്ള മാ​തൃ​ക​ക​ള്‍ ന​മു​ക്കു പാ​ഠ​മാ​ക​ണം. ഏ​താ​നും വ​ർ​ഷം മു​ൻ​പ് വ​ലി​യ മ​ഴ​യി​ല്‍ ആ​ല​പ്പു​ഴ ച​ങ്ങ​നാ​ശ്ശേ​രി റോ​ഡി​ല്‍ വെ​ള്ളം​ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​പ്പോ​ള്‍ കാ​വാ​ലം മു​ള​യ്ക്കാം​തു​രു​ത്തി റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വ്വീ​സ​ട​ക്കം വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​യി ന​ട​ന്നു​വെ​ന്ന​ത് ആ​സൂ​ത്ര​ക​ര്‍ പ​ഠ​ന​വി​ധേ​യ​മാ​ക്കേ​ണ്ടൊ​രു കാ​ര്യ​മാ​ണ്.

ഒ​രു​നെ​ല്ലും ഒ​രു​മീ​നും പോ​ലു​ള്ള കൃ​ഷി​രീ​തി​യും, മ​ത്സ്യ​ക്കൃ​ഷി​യും നി​യ​ന്ത്രി​ത​പ​ന്പിം​ഗും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ളു​മൊ​ക്കെ കു​ട്ട​നാ​ട്ടി​ല്‍ പ്രാ​യോ​ഗി​ക​മാ​ക്ക​ണം. എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഒ​രു മോ​ട്ടോ​ര്‍ ത​റ​യി​ലെ​ങ്കി​ലും സ്ഥി​രം വൈ​ദ്യു​തി ക​ണ​ക്ഷ​നും, ആ​ധു​നി​ക പ​ന്പു​സെ​റ്റും നി​ര്‍​ബ​ന്ധ​മാ​ക്ക​ണം.

ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ല്‍, പ​രി​സ്ഥി​തി​ക്കി​ണ​ങ്ങാ​ത്ത വ​ലി​യ നി​ര്‍​മ്മി​തി​ക​ളേ​ക്കാ​ള്‍ കൃ​ഷി​യേ​യും കു​ട്ട​നാ​ട്ടി​ല്‍ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രേ​യും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​യാ​സൂ​ത്ര​ണ​മു​ണ്ടാ​യെ​ങ്കി​ല്‍ മാ​ത്ര​മേ ദീ​പി​ക പ​റ​യു​ന്ന​തു​പോ​ലെ വേ​ന്പ​നാ​ട് കാ​യ​ലി​നും കു​ട്ട​നാ​ടി​നു​മൊ​ക്കെ ശാ​പ​മോ​ക്ഷം ല​ഭി​ക്കു​ക​യു​ള്ളൂ.

സാ​ജ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍
കാ​വാ​ലം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍

കു​ട്ട​നാ​ട്ടു​കാ​രെ മ​റ​ന്നാ​വ​രു​ത് വി​ക​സ​നം

കു​ട്ട​നാ​ടി​ന്‍റെ ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ചും വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​ഗ​ല്‍​ഭ​രു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി ‘കാ​യ​ലി​ന്റെ സം​ഭ​ര​ണ​ശേ​ഷി വ​ര്‍​ദ്ധി​പ്പി​ക്ക​ണം’ എ​ന്ന പേ​രി​ല്‍ ഒ​രു അ​ഭി​പ്രാ​യ സ​മ​ന്വ​യം പൊ​തു​ജ​ന സ​മ​ക്ഷം അ​വ​ത​രി​പ്പി​ച്ച ‘ദീ​പി​ക’​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍.

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ സം​ഭ​ര​ണ ശേ​ഷി​യെ വ​ര്‍​ദ്ധി​പ്പി​ക്ക​ണം എ​ന്നു​ള്ള​താ​ണ​ല്ലോ ഈ ​അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ​യെ​ല്ലാം കാ​ത​ല്‍. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന എ​ക്ക​ല്‍ ഡ്ര​ഡ്ജ് ചെ​യ്ത് നീ​ക്കം ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​വു​മാ​ണ്. എ​ന്നാ​ല്‍ അ​തി​ന്‍റെ പി​ന്നി​ല്‍ ഒ​രു ഗൂ​ഢ​നീ​ക്കം ഉ​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്നു. വേ​മ്പ​നാ​ട്ട് കാ​യ​ലി​ല്‍ നി​ന്ന് ഡ്ര​ഡ്ജ് ചെ​യ്‌​തെ​ടു​ക്കു​ന്ന എ​ക്ക​ല്‍ അ​വി​ടെ നി​ന്നു കൊ​ണ്ടു​പോ​യി തീ​ര​ദേ​ശ റോ​ഡ് നി​ര്‍​മ്മി​ക്കാ​നു​ള്ള പ​ദ്ധ​തി കു​ട്ട​നാ​ടി​നോ​ട് ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ അ​പ​രാ​ധ​മാ​ണ്.

കാ​യ​ലി​ല്‍ നി​ന്നും എ​ടു​ക്കു​ന്ന എ​ക്ക​ല്‍ കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ബ​ണ്ടു​ക​ള്‍ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നും പു​ര​യി​ട​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തി​നും വേ​ണ്ടി വേ​ണം ഉ​പ​യോ​ഗി​ക്കാ​ന്‍. ഇ​പ്പോ​ള്‍​ത്ത​ന്നെ ബ​ല​ഹീ​ന​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ബ​ണ്ടു​ക​ള്‍ ഒ​രു പ​രി​ധി​വ​രെ ഓ​രു​വെ​ള്ള​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും മ​ട​വീ​ഴ്ച​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ഉ​പ​യു​ക്ത​മാ​ണ്.

സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും താ​ഴെ കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശം 2050 ആ​കു​മ്പോ​ഴേ​ക്കും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​കും എ​ന്നാ​ണ് പ്ര​വ​ച​നം. ആ​ഗോ​ള​താ​പ​നം ഈ ​സ്ഥി​തി​ക്ക് ആ​ക്കം കൂ​ട്ടു​ന്നു​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ഭീ​ഷ​ണി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്ത് അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡും റെ​യി​ല്‍​വേ​യും നി​ര്‍​മ്മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​രി​സ്ഥി​തി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ട് ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന മ​ണ്ണ് ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നും പു​ര​യി​ട​ങ്ങ​ള്‍ പൊ​ക്കു​ന്ന​തി​നും വേ​ണ്ടി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ബ​ഹു​മാ​ന​പ്പെ​ട്ട ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി വേ​മ്പ​നാ​ട് ലേ​ക്ക് അ​തോ​റി​റ്റി രൂ​പ​വ​ല്‍​ക്ക​രി​ക്ക​ണം എ​ന്ന് എ​ഴു​തി​യ​ത് വാ​യി​ച്ചു. സ​ത്യ​ത്തി​ല്‍ ഒ​രു ‘ലേ​ക്ക് അ​തോ​റി​റ്റി’ അ​ല്ല ‘കു​ട്ട​നാ​ട് വി​ക​സ​ന അ​തോ​റി​റ്റി’ യാ​ണ് കു​ട്ട​നാ​ടി​ന്‍റെ ര​ക്ഷ​യ്ക്കാ​യി രൂ​പീ​ക​രി​ക്കേ​ണ്ട​ത്. കാ​ര്‍​ഷി​ക രം​ഗ​ത്തെ ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ച്ച് വി​ക​സ​ന​ത്തി​ന്റെ പാ​ത​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ കു​ട്ട​നാ​ട് വി​ക​സ​ന അ​തോ​റി​റ്റി​ക്ക് മാ​ത്ര​മേ സാ​ധി​ക്കൂ. കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ മ​റ​ന്നു​ള്ള ഏ​ത് വി​ക​സ​ന​വും വെ​റും ജ​ല​രേ​ഖ​ക​ളാ​യി മാ​ത്രം പ​രി​ണ​മി​ക്കും.

തോ​മ​സ് ആ​ന്റ​ണി വൈ​പ്പി​ശ്ശേ​രി
കു​ട്ട​നാ​ട് പൗ​ര​സ​മി​തി

‘കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി’ പ​ര​ന്പ​ര ആ​ദ്യ ഭാ​ഗം…
https://www.rashtradeepika.com/lets-join-hands-for-the-backwaters/

ഭാ​ഗം 2
ആ​ഴ​വും പ​ര​പ്പും ന​ഷ്ട​പ്പെ​ടു​ന്ന വേ​മ്പ​നാ​ട്
https://www.rashtradeepika.com/vembanad-losing-depth-and-expanse/

ഭാ​ഗം 3
കാ​യ​ൽ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ വ്യാ​പ്തി
https://www.rashtradeepika.com/the-extent-of-backwater-pollution/

ഭാ​ഗം 4
കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി: വി​ള​വും വെ​ള്ള​പ്പൊ​ക്ക​വും
https://www.rashtradeepika.com/paddy-cultivation-in-kuttanad-harvest-and-floods/

ഭാ​ഗം 5
ഒ​ന്നി​ക്കാം, വീ​ണ്ടെ​ടു​ക്കാം; ഈ ​ജൈ​വ​മ​ണ്ഡ​ല​ത്തെ
https://www.rashtradeepika.com/let-us-come-together-and-reclaim-this-biosphere/

നി​യ​മ​സ​ഭ​യി​ല്‍ ന‌​ട​ന്ന ച​ർ​ച്ച​യി​ൽ സ്പീ​ക്ക​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ‌​യ ഇ​ട​പെ​ട​ലും മു​ഖ്യ​മ​ന്ത്രി‌​യു​ടെ മ​റു​പ​ടി‌​യും അ​നു​ബ​ന്ധ കു​ട്ട​നാ​ട​ൻ വി​ഷ​യ​ങ്ങ​ളും പ​രാ​മ​ർ​ശി​ക്കു​ന്ന വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്….
https://www.rashtradeepika.com/chief-minister-gives-a-positive-response-to-the-speakers-query-regarding-water-flow/

കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി: പ്ര​മു​ഖ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ
https://www.rashtradeepika.com/lets-join-hands-for-the-backwaters-reactions-from-prominent-figures/

Related posts

Leave a Comment