
ലണ്ടൻ: സ്ട്രൈക്കർ ഹാരി കെയ്നിന്റെ പരിക്ക് ടോട്ടനത്തിന് തിരിച്ചടിയാകുന്നു. പ്രീമിയർ ലീഗിൽ സതാംപ്ടണിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കും. ഇതോടെ താരത്തിന് ഏപ്രിൽ വരെയുള്ള മത്സരങ്ങൾ നഷ്ടമാകും.
ലീഗിൽ ആദ്യ നാലിൽ ഇടം നേടാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങൾക്ക് കെയ്നിന്റെ അഭാവം തിരിച്ചടിയാകും. ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് മത്സരങ്ങളും താരത്തിന് നഷ്ടമാകുമെന്നത് ഇരട്ട പ്രഹരമാണ്. കെയ്ന്‍ പുറത്തുപോകുന്നതോടെ പുതിയ സ്ട്രൈക്കര്‍ക്ക് വേണ്ടി ടോട്ടനവും ഇറങ്ങിയേക്കും.
