പോത്തന്‍കോട് : കേരള സര്‍ക്കാര്‍ ടൂറിസം മേഖലയായി പ്രഖ്യാപിച്ച വെള്ളാണിക്കല്‍ പാറമുകളിലേക്കു പോകുന്ന പ്രധാന റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു . കോലിയക്കോട് നിന്നും വെള്ളാണിക്കല്‍ പാറമുകളിലോട്ടു പോകുന്ന കെ കെ പാറപത്തേക്കര് റോഡിലാണ് പതിവായി മാലിന്യം തള്ളുന്നത്.
രാത്രികാലങ്ങളില്‍ വലിയ വാഹനങ്ങളില്‍ ആണ് കല്യാണ മണ്ഡപങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ കോഴികടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ എന്നിവയാണ് പൊതുവേ തള്ളുന്നത് .ജനവാസ മേഖലയായ ഇവിടെ സമീപവാസികള്‍ മാലിന്യ ദുര്‍ഗന്ധത്താല്‍ പൊറുതി മുട്ടിയ അവസ്ഥയിലാണ്.
റോഡില്‍ മാലിന്യം തള്ളുന്ന വിഷയത്തില്‍ പഞ്ചായത്തധികൃതര്‍ ഏതൊരു നപടിയും സ്വീകരി ക്കുന്നില്ലായെന്ന് നാട്ടുകാര്‍ ആരോപി ക്കുന്നു. വെള്ളാണിക്കല്‍ പാറമുകളിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ഈ മാലിന്യ നിക്ഷേപം വളരെയേറെ ബുദ്ധിമുട്ടാക്കുന്നു. ഇവിടെ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസും പഞ്ചായത്ത് അധികൃതരും തയ്യാറാകണമെന്ന് നാട്ടുകാര്‍ പറഞ്ഞു.