Set us Home Page

ഉഷയുടെ തന്ത്രംപാളി! അയല്‍വാസിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി വിവാഹാലോചന; യുവാവ് രക്ഷപെട്ടത് മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ലക്ഷങ്ങള്‍ നഷ്ടം

കു​മ​ര​കം: വ്യാ​ജ​ ഫേസ്ബു​ക്ക് അ​ക്കൗ​ണ്ട് മു​ഖേ​ന പ​രി​ച​യ​മു​ണ്ടാ​ക്കി വി​വാ​ഹം ഉ​റ​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് ഇ​ന്നു പ​രാ​തി ന​ൽ​കും.

ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് കാ​ക്കാ​മ​ണി എം.​കെ. വി​കേ​ഷാ​ണു മു​ഹൂ​ർ​ത്ത​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ത​ട്ടി​പ്പി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി​നി ഉ​ഷ​യ്ക്കെ​തി​രെ​യാ​ണ് യു​വാ​വ് കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്.

വി​കേ​ഷി​ന്‍റെ സ​ഹോ​ദ​രി വി​നീ​ഷ, ഭ​ർ​ത്താ​വ് ജ​യ​ദീ​പ് എ​ന്നി​വ​ർ ഇ​ന്ന​ലെ കു​മ​ര​ക​ത്ത് എ​ത്തി. തി​രു​വാ​ർ​പ്പി​ലെ ഉ​ഷ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം കു​മ​ര​കം പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

എം.​കെ. വി​കേ​ഷി​നാ​ണ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച ന​ട​ത്താ​നി​രു​ന്ന വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്ന് ഇ​ന്ന​ലെ ഉ​റ​പ്പാ​യ​ത്. തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി​നി​യും ഡാ​ൻ​സ് ടീ​ച്ച​റു​മാ​യ യു​വ​തി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് ഐ​ഡി ഉ​ണ്ടാ​ക്കി വി​വാ​ഹാ​ലോ​ച​ന ന​ട​ത്തി​യ​ത് അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യാ​ണ്.

വാ​ട്ട്സ്ആ​പ്പ് ന​ന്പ​രി​ൽ വ​ര​ന്‍റെ വീ​ട്ടു​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ട്ട​മ്മ താ​ൻ വ​ധു​വെ​ന്ന വ്യാ​ജേ​ന സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഗ​വ: ആ​ശു​പ​ത്രി​യി​ൽ ടെ​ക്നീ​ഷ്യ​യാ​യി ജോ​ലി ഉ​ണ്ടെ​ന്ന​റി​യി​ക്കു​ക​യും അ​യ​ൽ​വാ​സി യു​വ​തി​യു​ടെ ഫെ​യ്സ് ബു​ക്കി​ൽ നി​ന്നെ​ടു​ത്ത ചെ​റു​പ്പം മു​ത​ലു​ള്ള ഫോ​ട്ടോ​ക​ൾ അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.

വ​ധു​വി​ന്‍റെ വീ​ടെ​ന്ന വ്യാ​ജേ​ന തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി സു​നി​ലി​ന്‍റെ വീ​ടും ത​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി ഉ​ന്ന​ത ബ​ന്ധം ഉ​ണ്ടെ​ന്നു സ്ഥാ​പി​ക്കാ​ൻ തി​രു​വാ​ർ​പ്പി​ലെ പാ​ർ​ട്ടി ഓ​ഫി​സി​ന്‍റെ ഫോ​ട്ടോ​യും അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു.

ജ​നു​വ​രി 27-ന് ​ക​ണ്ണൂ​രി​ൽ നി​ന്നും വി​വാ​ഹ ആ​ലോ​ച​ന​ക്കാ​യി കോ​ട്ട​യം​വ​രെ എ​ത്തി​യ വി​കേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ളോ​ടു വീ​ട്ടി​ൽ മ​ര​ണം ന​ട​ന്നു​വെ​ന്നും ഇ​ന്നു വീ​ട്ടി​ൽ വ​രേ​ണ്ടെ​ന്നും പ​റ​ഞ്ഞ് എം.​ജി ലോ​ഡ്ജി​ൽ ത​ങ്ങാ​ൻ അ​റി​യി​ച്ചു.

മ​റ്റൊ​രാ​ളു​മാ​യി ലോ​ഡ്ജി​ലെ​ത്തി മ​ര​ണ​വീ​ട്ടി​ൽ വി​വാ​ഹം ഉ​റ​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ധ​രി​പ്പി​ച്ചു. തു​ട​ർ​ന്നു ലോ​ഡ്ജി​ൽ വെ​ച്ചു​ത​ന്നെ വി​വാ​ഹം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച ക​ണ്ണു​രു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വ​ധു എ​ത്തി ഡ്ര​സി​ന്‍റെ അ​ള​വും മോ​ഡ​ലും ന​ൽ​കാ​മെ​ന്നു അ​റി​യി​ച്ചെ​ങ്കി​ലും എ​ത്തി​യി​ല്ല. അ​തി​നാ​യി ഇ​ന്ന​ലെ വി​കേ​ഷി​ന്‍റെ പെ​ങ്ങ​ളും അ​ളി​യ​നും കോ​ട്ട​യ​ത്ത് എ​ത്തി​യ​പ്പോ​ൾ ത​ന്‍റെ അ​മ്മ​ക്ക് ചി​ക്ക​ൻ​പോ​ക്സ് ആ​ണെ​ന്നും വീ​ട്ടി​ലേ​ക്കു വ​രേ​ണ്ടെ​ന്നും വ​ധു ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചു.

കോ​ട്ട​യ​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് വ​ധു​വി​ന്‍റെ അ​മ്മ​യെ​ന്ന​റി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ടു തി​രി​കെ വി​ളി​ച്ച​പ്പോ​ൾ ഫോ​ണും സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രു​ന്നു.

സം​ശ​യം തോ​ന്നി തി​രു​വാ​ർ​പ്പി​ൽ എ​ത്തി പാ​ർ​ട്ടി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഫോ​ട്ടോ​യും അ​ഡ്ര​സും ക​ണ്ട് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യി തി​രു​വാ​ർ​പ്പി​ലു​ള്ള യു​വ​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന്‍റെ ചു​രു​ൾ അ​ഴി​യു​ന്ന​ത്.

പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ കോ​ട്ട​യ​ത്തെ ലോ​ഡ്ജി​ൽ പെ​ണ്ണി​ന്‍റെ അ​ച്ച​നാ​ണെ​ന്നു പ​റ​ഞ്ഞ​യാ​ൾ പ്ര​ധാ​ന സൂ​ത്ര​ധാ​രാ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. സ്ത്രീ​ധ​നം ഒ​ന്നും ഇ​ല്ലാ​തെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച വി​വാ​ഹ​ത്തി​നാ​യി വ​ര​ന്‍റെ വീ​ട്ടു​കാ​ർ വ​ൻ തു​ക ചി​ല​വ​ഴി​ച്ചു.

മൂ​ന്നു ല​ക്ഷം രൂ​പാ മു​ട​ക്കി വീ​ടി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി. 400 പേ​ർ​ക്കി​രി​ക്കാ​വു​ന്ന പ​ന്ത​ലി​ട്ടു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ​തി​നാ​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ വി​വാ​ഹ​ത്തി​നു ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കു​മ​ര​കം സി​ഐ ഷി​ബു പാ​പ്പ​ച്ച​ന്േ‍​റ​യും എ​സ്ഐ ജി. ​ര​ജ​ൻ കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS