പരിണീതി ഐറ്റം നമ്പരിന്

parenitha010716വലിയ മേക്കോവര്‍ നടത്തി അടുത്തയിടെ ബോളിവുഡിനെ ഞെട്ടിച്ച പരിണീതി ചോപ്ര വരുണ്‍ ധവാനൊ പ്പം ഐറ്റം ഡാന്‍സ് ചെയ്യുന്നു. ഡിഷൂം എന്ന ചിത്രത്തിനു വേണ്ടി പരിണീതിയുടെ ആദ്യ ഐറ്റം നമ്പര്‍. നിര്‍മാതാവ് സാജിത് നദിയാവാല വെളിപ്പെടുത്തിയതാണ് ഇക്കാര്യം. വരുണിന്റെയും പരിണീതിയുടെയും കെമിസ്ട്രിയാണ് പാട്ടിന്റെ ആകര്‍ ഷക ഘടകം എന്നാണ് സാജിത് പറയുന്നത്.

മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ ഡാന്‍സിന്റെ ചിത്രീകരണം നടക്കുകയാണ്. രണ്ടു ദിവസമാണ് ഷൂട്ടിംഗ്. രോഹിത് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ ഏബ്രഹാം, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Related posts