വൈപ്പിൻ: നായരമ്പലത്ത് കോവിഡ് സ്ഥിരീകരിച്ച പാശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് തയാറാക്കിയ പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ നിരവധിപേർ.
യുവാവ് ആദ്യ രണ്ട് ദിവസങ്ങളില്‍ ചികിത്സതേടിയെത്തിയ നായരമ്പലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 14 പേര് ക്വാറന്റൈനിലായി. യുവാവ് ഇടപാടുകള്‍ക്കായി സന്ദര്‍ശിച്ച നായരമ്പലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഏഴു ജീവനക്കാരും ക്വാറന്റൈനിലാണ്.
ഇയാള്‍ എത്തിയിട്ടുള്ള മെഡിക്കല്‍ഷോപ്പ്, ചായക്കട, പലചരക്ക് കട തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നു അഞ്ച് പേരും കുടുംബാംഗങ്ങളും അടുത്തിടപഴകിയ സുഹൃത്തുക്കളും. ചികിത്സ തേടിയെത്തിയ എറണകുളം ജനറല്‍ ആശുപത്രിയിലെ നാല് ഹൗസ് സര്ജ്ജന്മാരുമുള്പ്പെടെ 25 ഓളം പേരും വേറെയുണ്ട്.
നായരമ്പലത്തും നഗരത്തിലുമായി ഏതാണ്ട് 100 പരം ആളുകളാണ് ഇതുവരെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വന്നിട്ടുള്ളത്. യുവാവിന്റെ റൂട്ട് മാപ്പ് ഇത് വരെ പൂര്‍ണമായിട്ടില്ലെന്നാണ് സൂചനകള്‍.
ജില്ലവിട്ട് പുറത്ത് പോകാത്ത ഇയാള്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ അധികൃതരുടെ വെളിപ്പെടുത്തല്‍. വിദേശത്ത് നിന്നും എത്തിയവരുമായി സമ്പര്ക്കമുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.