
ചങ്ങനാശേരി: തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതികളായ വീട്ടമ്മമാരുടെ തിരോധാനം. പോലീസ് അന്വേഷണ ഉൗർജിതമാക്കുന്നു.
ഇന്നലെ രാവിലെ കാണാതായ വക്കീൽ ഗുമസ്ഥയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ കോട്ടയത്തുള്ള കാമുകന്റെ വീട്ടിൽ നിന്നും കണ്ടെത്തി. ഇവരെ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. വക്കീൽ ഓഫീസിൽ വച്ചുള്ള സൗഹൃദമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മറ്റ് മൂന്നു യുവതികളായ വീട്ടമ്മമാരെകൂടി തൃക്കൊടിത്താനം പോലീസ് പരിധിയിൽ നിന്നു കാണാതായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ മൂന്നുപേരെയും കാമുകന്മാരോടൊപ്പം കസ്റ്റഡിയിലെടുത്തു. ഈ മൂന്നു യുവതികൾക്കും ഈരണ്ടു മക്കൾ വീതമുള്ളവരാണ്.
കഴിഞ്ഞ ദിവസം തൃക്കൊടിത്താനത്തുനിന്നു യുവതിയെ കാണാതായിരുന്നു. യുവതിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിലെത്തി.
അപ്പോഴേക്കും കാമുകന്റെ ഫോണ് സന്ദേശം രക്ഷിതാവിനെത്തി – മകളെ അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട. ഞങ്ങൾ സുരക്ഷിതരായി ആലപ്പുഴ ബീച്ചിലുണ്ട്. ലോക്ക്ഡൗണിന് അയവുവന്നപ്പോൾ ഒളിച്ചോട്ടം കൂടിയെന്നാണ് പോലീസ് പറയുന്നത്.