കൊക്കക്കോളയും പെപ്‌സിയും കുടിച്ചോളൂ, പണി കിട്ടുന്നത് കിടപ്പറയിലാകും!

colaകോള പ്രേമികള്‍ക്കു നിരാശ പകരുന്ന വാര്‍ത്ത. പെപ്‌സി, കൊക്കക്കോള തുടങ്ങിയ പാനീയങ്ങള്‍ പതിവായി കുടിക്കുന്നവര്‍ക്ക് കുട്ടികളുണ്ടാകാന്‍ സാധ്യത കുറവാണെന്നു പഠനങ്ങള്‍. കോപ്പെന്‍ഹെഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇത്തരം പാനീയങ്ങള്‍ ഓരോ ലിറ്റര്‍ കുടിക്കുന്ന പുരുഷന്മാരുടെ ബീജത്തില്‍ കുറവു വരും. കിടപ്പറയില്‍ പങ്കാളിയെ തൃപ്തിപ്പെടുത്താനും ഇവര്‍ക്ക് സാധിക്കാതെ വരുമെന്നും പഠനത്തില്‍ പറയുന്നു. 2,554 പുരുഷന്മാരിലാണ് പഠനം നടത്തിയത്.

കോള ഉല്പന്നങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ തീരെ കുറവാണത്രേ. ഇത്തരം പാനീയങ്ങളില്‍ ചേര്‍ക്കുന്ന മിശ്രിതങ്ങള്‍ ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെപ്‌സിയും കൊക്കക്കോളയും ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്.

Related posts