സുശാന്തിനെതിരേ ‘മീടു’ ആരോപണം ഉയര്‍ന്നിരുന്നു ! റിയ ചക്രബോര്‍ത്തിയുടെ പുതിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബോര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ക്കെതിരേ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെ റിയ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സുശാന്ത് മീടി ആരോപണം നേരിട്ടിരുന്നുവെന്നും ഇത് അദ്ദേഹത്തെ തളര്‍ത്തിയിരുന്നുവെന്നും റിയ പറഞ്ഞു. അവസാന ചിത്രമായ ദില്‍ ബേച്ചാരയിലെ നായിക സഞ്ജന സംഘിയില്‍ നിന്ന് 2018ല്‍ താരം മീടു ആരോപണം നേരിട്ടുവെന്നും അത് സത്യമാണെന്ന് പലരും വിശ്വസിച്ചിരുന്നതായും റിയ പറയുന്നു.

എന്നാല്‍ ഒന്നര മാസം കഴിഞ്ഞപ്പോള്‍ സഞ്ജന തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടിയിരുന്നു.

രോഹിണി അയ്യര്‍ എന്ന വനിതയുമായും ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവര്‍ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു.

സുശാന്തിന്റെ മാനേജരായിരുന്ന ദിഷയുടെ മരണവുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടെങ്കില്‍ അതും അന്വേഷണത്തിലൂടെ പുറത്തുവരണം. ദിഷയെ ഒരിക്കല്‍ മാത്രമാണു ഞാന്‍ കണ്ടിട്ടുള്ളത്.

മറ്റു ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. 10 മിനിറ്റ് മാത്രമാണ് ആകെ സംസാരിച്ചിട്ടുള്ളത്. അതും തൊഴില്‍പരമായ കാര്യങ്ങള്‍ മാത്രം. പിന്നീട് സുശാന്തിന് പുതിയ മാനേജര്‍ വരികയും ചെയ്തുവെന്നും റിയ പറയുന്നു.

Related posts

Leave a Comment