മുംബൈയില്‍ പുതിയ വീടന്വേഷിച്ച് റിയ ചക്രബോര്‍ത്തിയും സഹോദരനും; നടിയുടെ ടി-ഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ ഏവരുടെയും മനസ് കുളിര്‍പ്പിക്കുന്നത്…

മുംബൈയില്‍ പുതിയ വീടന്വേഷിച്ച് ബോളിവുഡ് താരം റിയ ചക്രബോര്‍ത്തി. ലഹരിമരുന്ന് കേസില്‍ ജയില്‍ മോചിതയായി നീണ്ട ഇടവേള്യക്കു ശേഷമാണ് താരം ആദ്യമായി വീടിനു പുറത്തിറങ്ങുന്നത്. സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയും താരത്തിനൊപ്പമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാതെ നടന്നു നീങ്ങിയ താരത്തിന്റെ ടീ ഷര്‍ട്ടിലെ വാചകങ്ങളും ശ്രദ്ധ നേടുകയാണ്. ‘സ്‌നേഹമാണ് ശക്തി’ എന്നാണ് താരത്തിന്റെ ടി ഷര്‍ട്ടിലെ വാചകങ്ങള്‍. നേരത്തെ എന്‍.സി.ബി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ താരം ധരിച്ചിരുന്ന ടി ഷര്‍ട്ടിലെ വാക്യങ്ങളും ഇതുപോലെ ശ്രദ്ധ നേടിയിരുന്നു. പുരുഷാധിപത്യത്തിനെതിരേയുള്ള സന്ദേശം ഉയര്‍ത്തുന്ന വാക്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. നടനും റിയയുടെ കാമുകനുമായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ലഹരിമരുന്ന് വിവാദം ബോളിവുഡില്‍ ആളിപ്പടരുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിനാണ് ലഹരി മരുന്ന് ഉപയോഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയെയും സഹോദരനയെും അറസ്റ്റ് ചെയ്യുന്നത്. https://www.instagram.com/p/CJk0z3yAPHA/?utm_source=ig_embed&utm_campaign=embed_video_watch_again അതിന്…

Read More

സുശാന്തിന് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു ! കേദാര്‍നാഥ് സിനിമയുടെ സെറ്റില്‍ വെച്ചാണ് ഈ ശീലം തുടങ്ങിയത്; പുതിയ വെളിപ്പെടുത്തലുമായി റിയ ചക്രബോര്‍ത്തി…

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരിമരുന്ന് കേസില്‍ കാമുകി റിയ ചക്രവര്‍ത്തിയെ അറസ്റ്റു ചെയ്തിരുന്നു. റിയ രണ്ടാഴ്ചയായി ജാമ്യം കിട്ടാതെ ജയിലിലാണ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും തനിക്കെതിരേ ഏജന്‍സികള്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും റിയ ജാമ്യാപേക്ഷിയില്‍ പറയുന്നു. റിയയുടെയും. സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷകളില്‍ ബോംബെ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. മുംബൈയിലെ കനത്ത മഴ കാരണമാണ് നാളത്തേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 9 നാണ് റിയയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഡ്രഗ് സിന്‍ഡിക്കേറ്റിലെ ഒരു സജീവാംഗം എന്നാണ് എന്‍സിബി റിയയെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ആറു വരെ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നു. സുശാന്ത് സിങ് രാജ്പുത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമാണെന്ന് റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ ജീവനക്കാരോട് ലഹരിമരുന്ന് വാങ്ങാന്‍…

Read More

ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുകള്‍ പുറത്തുവിട്ട് റിയ ചക്രബോര്‍ത്തി ! സാറ അലിഖാനും രാകുല്‍ പ്രീത് സിംഗും അടക്കമുള്ള നടിമാരുള്‍പ്പെടെ നിരവധി പേര്‍ ലിസ്റ്റില്‍; സാറയും സുശാന്തും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് അഭ്യൂഹം…

ബോളിവുഡില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ട് അറസ്റ്റിലായ നടി റിയ ചക്രബോര്‍ത്തി. ബോളിവുഡിലെ യുവനടിമാരായ സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് റിയ വെളിപ്പെടുത്തിയതായാണ് വിവരം. ഇവര്‍ക്കും വനിതാ ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട, സംവിധായകന്‍ മുകേഷ് ഛാംബ്ര, അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യര്‍ എന്നിങ്ങനെ റിയ പരാമര്‍ശിച്ച മറ്റുള്ളവര്‍ക്കും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സമന്‍സ് അയച്ചേക്കും. ബോളിവുഡ് താരങ്ങളില്‍ ഭൂരിഭാഗം ആളുകളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിയ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തഞ്ചോളം പേരെ എന്‍സിബി നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ പലരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. മുംബൈയിലും ഗോവയിലും ഏഴിടങ്ങളില്‍ ഇന്നലെ എന്‍സിബി റെയ്ഡ് നടത്തി. മുംബൈ ബാന്ദ്രയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇതോടെ റിയ ഉള്‍പ്പെടെ ലഹരിക്കേസില്‍ അറസ്റ്റിലായവര്‍ 11…

Read More

സുശാന്തിനെതിരേ ‘മീടു’ ആരോപണം ഉയര്‍ന്നിരുന്നു ! റിയ ചക്രബോര്‍ത്തിയുടെ പുതിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബോര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ക്കെതിരേ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെ റിയ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുശാന്ത് മീടി ആരോപണം നേരിട്ടിരുന്നുവെന്നും ഇത് അദ്ദേഹത്തെ തളര്‍ത്തിയിരുന്നുവെന്നും റിയ പറഞ്ഞു. അവസാന ചിത്രമായ ദില്‍ ബേച്ചാരയിലെ നായിക സഞ്ജന സംഘിയില്‍ നിന്ന് 2018ല്‍ താരം മീടു ആരോപണം നേരിട്ടുവെന്നും അത് സത്യമാണെന്ന് പലരും വിശ്വസിച്ചിരുന്നതായും റിയ പറയുന്നു. എന്നാല്‍ ഒന്നര മാസം കഴിഞ്ഞപ്പോള്‍ സഞ്ജന തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടിയിരുന്നു. രോഹിണി അയ്യര്‍ എന്ന വനിതയുമായും ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവര്‍ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മാനേജരായിരുന്ന ദിഷയുടെ മരണവുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടെങ്കില്‍…

Read More

മഹേഷ് ഭട്ട് ബോളിവുഡിലെ ഷുഗര്‍ ഡാഡി ? റിയയുമായുള്ള ചാറ്റ് പുറത്തായതിനു പിന്നാലെ 16 വയസുണ്ടായിരുന്ന ജിയ ഖാനുമൊന്നിച്ചുള്ള വീഡിയോ വിവാദമാകുന്നു…

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന മുതിര്‍ന്ന സംവിധായകന്‍ മഹേഷ് ഭട്ടിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍. സുശാന്തിന്റെ കാമുകി റിയ ചക്രബോര്‍ത്തിയും മഹേഷും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സുശാന്തുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ റിയയ്ക്ക് ധൈര്യം പകരുന്നതായിരുന്നു മഹേഷിന്റെ വാക്കുകള്‍. ഇതിന്റെ ചൂട് ആറും മുമ്പേ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത് ഒരു വീഡിയോയാണ്. മഹേഷ് ഭട്ടും അന്തരിച്ച ബോളിവുഡ് നടി ജിയാ ഖാനും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. 2004ല്‍ പകര്‍ത്തിയതെന്ന് പറയപ്പെടുന്ന വീഡിയോയില്‍ അന്ന് ജിയയ്ക്ക് 16 വയസാണ് പ്രായമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. 2007ല്‍ രാം ഗോപാല്‍ വര്‍മ ചിത്രം നിശബ്ദിലൂടെയാണ് ജിയ ഖാന്‍ അഭിനയരംഗത്തെത്തുന്നത്. 2004ല്‍ റിലീസ് ചെയ്ത തുംസ നഹിന്‍ ദേഖ എന്ന ഇമ്രാന്‍ ഹാഷ്മി ചിത്രത്തില്‍…

Read More

സുശാന്തിന്റെ സഹോദരി പ്രിയങ്ക ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിയ ചക്രബോര്‍ത്തി…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. സുശാന്തിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബോര്‍ത്തി.സുശാന്തിന്റെ സഹോദരി പ്രിയങ്ക രാജ്പുത്ത് തന്നെ ലൈംഗികമായി കീ്‌ഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നാണ് റിയ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സുശാന്തും താനും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ വച്ചാണ് സംഭവം നടന്നതെന്നും റിയ പറയുന്നു. അന്നേ ദിവസം തങ്ങളെല്ലാവരും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നും മദ്യലഹരിയില്‍ സുശാന്തിന്റെ സഹോദരി പാര്‍ട്ടിയില്‍ പങ്കെടുത്ത പുരുഷന്മാരോടും സ്ത്രീകളോടും വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും റിയ പറയുന്നു. ഇതു കണ്ടതോടെ അവരെ വീട്ടില്‍ തിരിച്ചയക്കാന്‍ താന്‍ തന്നെ മുന്‍കൈ എടുത്തുവെന്ന് റിയ പറയുന്നു. വീട്ടിലേക്ക് വരുന്ന വഴിയിലും സുശാന്തും പ്രിയങ്കയും മദ്യം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാവിലെ ഷൂട്ട് ഉള്ളതിനാല്‍ വീട്ടിലെത്തി…

Read More

ഇതാ കണ്ടോ ഇതാണാ സമ്പാദ്യം ! സുശാന്തിന്റെ പേരില്‍ തനിക്കുള്ള സമ്പാദ്യത്തിന്റെ കണക്ക് വെളിപ്പെടുത്തി റിയ ചക്രബോര്‍ത്തി…

സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഡയറി പരസ്യപ്പെടുത്തി നടി റിയ ചക്രബോര്‍ത്തി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് റിയ സുശാന്തിന്റെ ഡയറിയിലെ ഒരു പേജ് പരസ്യമായി വെളിപ്പെടുത്തിയത്. തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണ് സുശാന്ത് ആ പേജില്‍ കുറിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്നെത്തിയ റിയയോടും കുടുംബത്തോടുമുള്ള കടപ്പാടും താരം പങ്കുവച്ചിട്ടുണ്ട്. റിയയെ ലില്ലു എന്നാണ് സുശാന്ത് അഭിസംബോധന ചെയ്തിരിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സര്‍,മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ വളര്‍ത്തു നായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്.. സുശാന്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിച്ചോര്‍ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടര്‍ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പറയുന്നു. സുശാന്തിന്റെ വസ്തുവകകളില്‍ തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്ന് വ്യക്തമാക്കിയാണ് റിയ ഇവയെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്. റിയാ…

Read More

റിയ നിരന്തരം ഉപദ്രവിക്കുന്നതായി സുശാന്ത് മെസേജ് അയച്ചു ! റിയ ചക്രബൊര്‍ത്തിയ്‌ക്കെതിരെ മൊഴിയുമായി സുശാന്തിന്റെ മുന്‍ കാമുകി…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്. നടന്‍ മരണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ റിയ ചക്രബൊര്‍ത്തിക്കെതിരെ നടന്റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന. സുശാന്ത് അയച്ച മെസേജുകള്‍ അങ്കിത പോലീസിന് നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സുശാന്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗത്തുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത. അതേസമയം പട്ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രബൊര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രബൊര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

Read More

റിയ ചക്രബര്‍ത്തിയ്ക്കും കുടുംബത്തിനുമെതിരേ പരാതി നല്‍കി സുശാന്തിന്റെ പിതാവ്; സാമ്പത്തികമായും മാനസികമായും സുശാന്തിനെ ചൂഷണം ചെയ്തുവെന്ന് ആരോപണം…

ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയ്ക്കും കുടുംബത്തിനുമെതിരേ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സുശാന്ത് ആത്മഹത്യ ചെയ്യാന്‍ കാരണം ഇവരാണെന്ന് സുശാന്തിന്റെ പിതാവ് ആരോപിക്കുന്നു. സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളര്‍ത്തിയത് റിയ ആണെന്നാണ് പിതാവിന്റെ ആരോപണം. പിന്നാലെ പരാതി നല്‍കുകയായിരുന്നു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ജൂണ്‍ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാല്‍പ്പതോളം സിനിമാപ്രവര്‍ത്തകരെ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ റിയയുടെയും മൊഴിയുമെടുത്തിരുന്നു. സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് റിയയും വെളിപ്പെടുത്തിയിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് റിയ രംഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായെ ട്വീറ്റ് ചെയ്താണ് അന്വേഷണം ആവശ്യപ്പെട്ടത്.

Read More

സുശാന്തുമായി വഴക്കിട്ടുവെന്ന് കാമുകി റിയ ചക്രബര്‍ത്തി ! പോലീസ് നടിയെ ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍;സുശാന്തിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം വെളിപ്പെടുത്തി നടി…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ കാമുകിയും നടിയുമായി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്ത് മുംബൈ പോലീസ്. ഒമ്പതു മണിക്കൂറാണ് നടിയെ പോലീസ് ചോദ്യം ചെയതത്. ലോക്കഡൗണ്‍ കാലത്ത് സുശാന്തിനൊപ്പം ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെത്തുടര്‍ന്നാണ് തിരിച്ചു പോന്നതെന്നും റിയ പറഞ്ഞു. വഴക്കിന്റെ കാരണങ്ങളെക്കുറിച്ചും റിയ പൊലീസിനോടു വ്യക്തമാക്കി. അതിനു ശേഷവും തങ്ങള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും റിയ പറഞ്ഞു. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ പോകും മുന്‍പ് സുശാന്ത് അവസാനമായി വിളിച്ചതും റിയയെയാണ്. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും വീടു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും റിയ അറിയിച്ചു. റിയയുടെ ഫോണ്‍ പൊലീസ് സ്‌കാന്‍ ചെയ്ത് സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും ശേഖരിച്ചു. വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്ന കാര്യം റിയ പൊലീസിനോടു പറഞ്ഞു. മരുന്നു കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത്. മരുന്നു കഴിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും…

Read More