തിരുവനന്തപുരം: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും 10ലക്ഷം രൂപ പിഴയും ശിക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോബിന് സെബാസ്റ്റിയനാണ് ശിക്ഷ വിധിച്ചത്.
പിഴത്തുക ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി കഠിന തടവ് കൂടുതല്‍ അനുഭവിക്കണം. പ്രതിയായ പാറശാല സ്വദേശി വൈ. സ്റ്റീഫനെയാണ് കോടതി ശിക്ഷിച്ചത്. ടിവി കാണാന്‍ വീട്ടില്‍ വന്ന പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷന് ഭാഗം തെളിവിലേക്ക് 13 സാക്ഷികളെ വിസ്തരിച്ചു. അഞ്ചു തൊണ്ടി മുതലുകളും 11 രേഖകളും കോടതി തെളിവായി സ്വീകരിച്ചു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി. സുരേഷ് ചന്ദ്രകുമാര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.