മൂന്നു കിലോ തൂക്കമുള്ള ആരോഗ്യവാനായ കുഞ്ഞ്; ര​ണ്ടു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ക​രി​യി​ല​ക്കൂ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ


കൊ​ല്ലം: കൊ​ല്ല​ത്തു ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലു​വാ​തു​ക്ക​ൽ ന​ട​യ്ക്ക​ലി​നു സ​മീ​പ​മാ​ണു ര​ണ്ടു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ക​രി​യി​ല​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉൗ​ഴാ​യി​ക്കോ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള മ​ഠ​ത്തി​ൽ​കു​ന്നി​ലെ ഒ​രു വീ​ടി​നു പി​ന്നി​ലെ പ​റ​ന്പി​ൽ​നി​ന്നാ​ണു കു​ഞ്ഞി​നെ ല​ഭി​ച്ച​ത്. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടു വീ​ട്ടു​ട​മ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി കു​ട്ടി​യെ കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.

മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള ആ​ണ്‍​ക്കു​ഞ്ഞ് ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment