മജിസ്‌ട്രേറ്റിന്റെ വാഹനത്തിനു മാര്‍ഗതടസം ഉണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

arrestമാവേലിക്കര: മജിസ്‌ട്രേറ്റിന്റെ വാഹനത്തിനു മാര്‍ഗതടസ്സം ഉണ്ടാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പുറമറ്റം സ്വദേശികളായ സിബിക്കുട്ടന്‍(30), വിവേക്‌സോമന്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞു രണേ്ടാടെ മാവേലിക്കര കോടതിക്കു മുമ്പിലായിരുന്നു സംഭവം. മാവേലിക്കര ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അര്‍ഷദ്ഖാന്‍ കോടതിയിലേക്കു വരുന്ന മധ്യേ നിന്ന ഇവര്‍ പലതവണ ഹോണടിച്ചിട്ടും മാറിയില്ലത്രേ. കഴിഞ്ഞദിവസം അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഗുണ്ടാനേതാവ് എബിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.
ടലല ാീൃല മ:േ

Related posts