ഇക്കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചോളൂ, ഇല്ലെങ്കിൽ ഹാർട്ട് പണിതരും..

ശരീരഭാരവും വണ്ണവും നിയന്ത്രിക്കണം
ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ അ​ള​വി​ൽ ഓ​ക്സി​ജ​നും പോ​ഷ​ക​ങ്ങ​ളും എ​ത്തി​ക്കാ​ൻ വേണ്ട രീ​തി​യി​ൽ ഹൃദയത്തിനു ര​ക്തം പ​മ്പ് ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ഴാ​ണ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്.

ഉയർന്ന കൊളസ്ട്രോൾ അപകടം
ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള കൊ​ള​സ്‌​ട്രോ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർദം, നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലാ​ത്ത പ്ര​മേ​ഹം, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, നീ​ണ്ട​കാ​ലം അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം, വൃ​ക്ക​രോ​ഗം എ​ന്നി​വ​യു​ള്ള​വ​ർ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

എ​ന്നാ​ൽ, കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ ദു​ശീ​ല​ങ്ങ​ളോ ഇല്ലാത്ത ചെറുപ്പക്കാർ പോലും ഹൃ​ദ​യാ​ഘാ​തം മൂ​ലം വി​ട പ​റ​ഞ്ഞ വാ​ർ​ത്ത​കൾ പലപ്പോഴും കേൾക്കാറുണ്ട്.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ​രീ​രം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ കൂ​ടു​ത​ൽ പേ​രും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന​തും ഒ​രു പ്ര​ശ്ന​മാ​ണ്.

മുന്നറിയിപ്പുകൾ അവഗണിക്കരുത്
* ശ്വാ​സം​മു​ട്ടി രാ​ത്രി ഉ​റ​ക്ക​ത്തി​ൽ പെ​ട്ടെ​ന്ന് ഉ​ണ​രു​ക * ശ​രീ​ര​ത്തി​ൽ നീ​രു​ണ്ടാ​കു​ക,
* തു​ട​ർ​ച്ച​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ഫ​ക്കെ​ട്ട്,
* കി​ത​പ്പ് * ക്ഷീ​ണം * ത​ള​ർ​ച്ച
* വി​ശ​പ്പ് ഇ​ല്ലാ​താ​കു​ക * നെ​ഞ്ചി​നു താ​ഴെ വേ​ദ​ന
* രാ​ത്രി ഉ​റ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന രീ​തി​യി​ൽ കാ​ലു​ക​ളി​ൽ വേ​ദ​ന
* രാ​ത്രി ഉ​റ​ക്ക​ത്തി​ൽ കാ​ലു​ക​ളി​ലെ പേ​ശി​ക​ളി​ൽ കോ​ച്ചി​വ​ലി… എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ഡോ​ക്ട​റെ കൺസൾട്ട് ചെയ്യാൻ വൈകരുത്.

മ​ദ്യ​പാ​നം, പു​ക​വ​ലി, മാ​ന​സി​ക സം​ഘ​ർ​ഷം, ആ​സ്ത്മയു​ടെ നീ​ണ്ട​കാ​ല ചി​കി​ത്സ എ​ന്നി​വ​യും ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ഇ​തി​നെ​ല്ലാം പു​റ​മെ പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ളും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യെ​ല്ലാമാ​ണെ​ങ്കി​ലും ന​ല്ല ആ​രോ​ഗ്യ​ത്തി​ന് സ​ഹാ​യകമായ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രി​ലും ഹൃ​ദ​യാ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ സൂ​ക്ഷി​ക്കാനാവും.

ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ടത്…
* പു​ക​വ​ലി ന​ല്ല​ത​ല്ല എ​ന്ന​റി​യ​ണം. മ​റ്റ് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളും ആ​രോ​ഗ്യം ത​ക​ർ​ക്ക​ന്ന​വ​യാ​ണ് എ​ന്നും അ​റി​യ​ണം.
* ശ​രീ​ര​ത്തി​ന്‍റെ ഭാ​ര​വും വ​ണ്ണ​വും അ​മി​ത​മാ​കാ​തെ നോ​ക്ക​ണം. പ​തി​വാ​യി വ്യാ​യാ​മം ശീ​ലി​ക്ക​ണം.
* ന​ല്ല ആ​രോ​ഗ്യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ന​ല്ല ആ​ഹാ​ര​ശീ​ല​ങ്ങ​ൾ ഡോ​ക്ട​റോ​ട് ചോ​ദി​ച്ച് അറിയണം.
* പ​തി​വാ​യി രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്ക് മു​ൻ​പ് അ​ര മ​ണി​ക്കൂ​ർ സ​മ​യ​മെ​ങ്കി​ലും വെ​യി​ൽ കൊ​ള്ള​ണം.
* ഉ​ത്ക​ണ്ഠ, മാ​ന​സി​ക സം​ഘ​ർ​ഷം എ​ന്നി​വ ഇ​ല്ലാ​തി​രി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്ക​ണം.
* മ​ത്സ്യം, അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍, ധാ​ന്യ​ങ്ങ​ള്‍, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ചീ​ത്ത കൊ​ള​സ്ട്രോ​ളി​ന്‍റെ നി​ല കു​റ​യ്ക്കു​ക​യും ന​ല്ല കൊ​ള​സ്ട്രോ​ളി​ന്‍റെ നി​ല ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യും.

ജീ​വി​ത​ശൈ​ലി​യി​ല്‍ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ള്‍, ശ​രി​യാ​യ രീ​തി​യി​ലു​ള്ള​തും ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ള്‍ അ​നു​സ​രി​ച്ചു​ള്ള​തും ആ​യ ചി​കി​ത്സ എ​ന്നി​വ​യി​ലൂ​ടെ ഹൃദയരോഗ ങ്ങൾക്കു പരിഹാരമുണ്ട്.

ശ​രി​യാ​യ രീ​തി​യി​ലു​ള്ള രോ​ഗ​നി​ര്‍​ണ​യം, ചി​കി​ത്സ എ​ന്നി​വ​യി​ലൂ​ടെ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രി​ലും ഭാ​വി​യി​ല്‍ സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഹൃ​ദ​യാ​ഘാ​തം പ്ര​തി​രോ​ധി​ക്കാനാവും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393

Related posts

Leave a Comment