കൊറോണയ്ക്ക് ഏറ്റവും പ്രിയം ആദ്യ ഡോസ് വാക്‌സിനേഷന്‍ എടുത്തവരോടോ ? രണ്ടാം ഡോസിനു മുമ്പ് കൊറോണ പിടിക്കപ്പെടാന്‍ സാധ്യത വളരെക്കൂടുതല്‍…

ഫൈസര്‍ വാക്‌സിനേഷന്റെ ആദ്യ ഡോസ് പ്രതീക്ഷിച്ച ഫലം ചെയ്യുന്നില്ലെന്ന് നിരീക്ഷണം. ഇസ്രയേലിലെ പ്രമുഖ കോവിഡ് ചികിത്സകനായ ഡോ.നാഷ്മാന്‍ ആഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാക്‌സിന്റെ ആദ്യ ഡോസിന് പ്രതീക്ഷിച്ചത്ര രോഗവ്യാപനം തടയാന്‍ കഴിയുന്നില്ലെന്നും ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞാല്‍ പത്തു ദിവസമെങ്കിലും എടുക്കും പ്രതിരോധ ശേഷി വികസിക്കുവാനെന്നും ആദ്യ ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള ഇടവേളയില്‍ രോഗബാധയേറ്റവര്‍ നിരവധിയാണെന്നാണ് അദ്ദേഹം പറയുന്നത്.

യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇസ്രയേലില്‍ ആദ്യ ഡോസെടുത്തവരില്‍ 14 ഉം 21 ഉം ദിവസത്തിനിടയില്‍ 33 ശതമാനത്തോളം രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തി. അതേസമയം ബ്രിട്ടനില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് വാക്‌സിന്‍ എടുത്തവരില്‍ 89 ശതമാനം വരെ രോഗബാധ തടയാനായി എന്നാണ്.

ബ്രിട്ടനെ പോലെ രണ്ടു ഡോസുകള്‍ക്കും ഇടയില്‍ 12 ആഴ്ച്ചത്തെ ഇടവേള ഇസ്രയേല്‍ നല്‍കുന്നില്ല. മൂന്നാഴ്ച്ചത്തെ ഇടവേളയിലാണ് രണ്ട് ഡോസുകളും നല്‍കുന്നത്. എന്നാല്‍ ഈ ചുരുങ്ങിയ കാലയളവില്‍ പ്രതിരോധശേഷി കൈവരിക്കുക ഏറെക്കുറെ അസാധ്യമാണ്.

മാത്രമല്ല വൈറസ് ബാധ ചെറുക്കുന്നതിനല്ല, മറിച്ച് രോഗം മൂര്‍ഛിക്കാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനുമാണ് വാക്‌സിന്‍ കൊണ്ടുദ്ദേശിക്കുന്നത്. മാത്രമല്ല, ഏതൊരു വാക്‌സിനും, അതിന്റെ പരീക്ഷണ സമയത്ത് പ്രദര്‍ശിപ്പിച്ചത്ര ഫലസിദ്ധി യഥാര്‍ത്ഥ സാഹചര്യത്തില്‍ കാണിക്കാറില്ല.

രണ്ടു ഡോസുകള്‍ക്കിടയിലെ ഇടവേള 12 ആഴ്ച്ചകളായി ഉയര്‍ത്തിക്കൊണ്ടുള്ള ബ്രിട്ടന്റെ തീരുമാനംവന്നതിനു പുറകേയുള്ള ഡോ. ആഷിന്റെ പ്രസ്താവന ശാസ്ത്രലോകത്ത് അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

നിര്‍മ്മാതാക്കളായ ഫൈസര്‍ തന്നെ അവകാശപ്പെടുന്നത് കുത്തിവയ്പിനു ശേഷം ഏകദേശം 12 ദിവസങ്ങളോളം എടുക്കും മനുഷ്യരില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി ഉടലെടുക്കാന്‍ എന്നാണ്. മാത്രമല്ല, ആദ്യ ഡോസിന് 52 ശതമാനം രോഗവ്യാപന സാധ്യതമാത്രമേ ഇല്ലാതെയാക്കാന്‍ കഴിയു. രണ്ടാം ഡോസിനും ശേഷമാണ് 95 ശതമാനം സംരക്ഷണം വാഗ്ദാനം നല്‍കുന്നത്.

എന്നാല്‍ ആദ്യ ഡോസിനു ശേഷമുള്ള സംരക്ഷണം 52 ശതമാനത്തിനും താഴെയാണെന്നാണ് ആഷ് പറയുന്നത്. ഇതേസമയം ഫൈസറിന്റെ ആദ്യ ഡോസ് തന്നെ ഫലവത്താണെന്നും രണ്ടാമത് ഒന്ന് നല്‍കേണ്ടതുണ്ടോ എന്ന കാര്യം ആലോചിക്കുകയാണെന്നുമാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ദര്‍ എംപിമാരോട് പറഞ്ഞിരുന്നത്.

കോവിഡ് വാക്‌സിന്‍ പദ്ധതിയില്‍ ലോകത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഇസ്രയേലില്‍ നിന്നാണ് വാക്‌സിനെതിരേ ഇത്തരം ഒരു ആരോപണം ഉയരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

ഏകദേശം മൂന്നിലൊന്ന് ഭാഗം ജനങ്ങള്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് ഇസ്രയേല്‍ നല്‍കിക്കഴിഞ്ഞു. മറ്റൊരു രാജ്യത്തിനും ഈ റെക്കോര്‍ഡ് അവകാശപ്പെടാനില്ല. തങ്ങളുടെ പൗരന്മാരുടെ വ്യക്തിഗത വിവവരങ്ങല്‍ കമ്പനിയുടെ ഗവേഷണാവശ്യങ്ങള്‍ക്കായി കൈമാറാം എന്ന ഉറപ്പിലാണ് ഫൈസര്‍ പ്രഥമപരിഗണന നല്‍കി ഇസ്രയേലിന് വാക്‌സിന്‍ കൈമാറുന്നത്.

വാക്‌സിന്‍ എടുത്തതിനു ശേഷം ആദ്യത്തെ 14 ദിവസം വാക്‌സിന്‍ എടുത്തതിനും എടുക്കാതിരിക്കുന്നതിനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് ഇസ്രയേലിലെ പ്രമുഖ ഡോക്ടറും ലോകാരോഗ്യ സംഘടനയുടെ ഉപദേഷ്ടാവുമായ റാന്‍ ബാലിസര്‍ പറയുന്നത്. അതായത്, വാക്‌സിന്‍ ആദ്യ ഡോസ് എടുത്തു എന്നുപറഞ്ഞ് മുന്‍കരുതലുകള്‍ ഒഴിവാക്കാനാകില്ല എന്ന് ചുരുക്കം.

ആദ്യ ഡോസിനു ശേഷം കുറഞ്ഞത് 12 ദിവസങ്ങളെങ്കിലും കഴിഞ്ഞാല്‍ മാത്രമാണ് ശരീരത്തില്‍ പ്രതിരോധ ശേഷി വികസിക്കുകയുള്ളൂ. എന്നാല്‍ അതിനും 33 ശതമാനം മാത്രമാണ് സാധ്യത എന്ന് ലോകത്തില്‍ ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ഇസ്രയേല്‍ സാക്ഷ്യപ്പെടുത്തുന്നു.

Related posts

Leave a Comment