കടുത്തുരുത്തി: അമിത ലോഡുകയറ്റി അശ്രദ്ധമായി കടന്നു പോകുന്ന വാഹനങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ഗതാഗതനിയമങ്ങള്‍ പാലി ക്കാതെയാണ് പലപ്പോഴും വാഹനങ്ങളുടെ സഞ്ചാരം. കരിങ്കല്ലുമായി പോകൂന്ന ലോറികള്‍, മണ്ണുമായി പായൂന്ന ടിപ്പര്‍ ലോറികള്‍ എന്നിങ്ങനെ റോഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വാഹനങ്ങള്‍ നിരവധിയാണ്. കല്ലും മണ്ണും കയറ്റി പോകൂന്ന ലോറികള്‍ പടുത ഉപയോഗിച്ചു ലോഡ് മൂടി വേണം കൊണ്ടു പോകാനെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇവ പലപ്പോഴും പാലിക്കപെടാറില്ല.
കൂടാതെ കരിങ്കല്ലുമായി പോകൂന്ന ലോറികള്‍ പലപ്പോഴും അപകടത്തിന് കാരണമാവൂകയാണ്. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ലോറികളില്‍ കല്ല് കയറ്റി ട്രിപ്പ് അടിക്കുന്നത്. അമിതവേഗമോ, കുഴികളില്‍ വീണാലോ ലോറിയിലെ കല്ലുകള്‍ റോഡിലേക്ക് വീഴൂന്ന സ്ഥിതിയാണ്. വെള്ളൂര്‍ എച്ച്എന്എല്ലിലേക്ക് ലോഡുമായി പോകൂന്ന ലോറികളും അപകട ഭീഷണി ഉയര്‍ത്തുന്നു.
ഇന്നലെ കോട്ടയം ഭാഗത്തുനിന്നും പഴയ പേപ്പറുകളുമായി എച്ച്എന്എല്ലിലേക്ക് പോവു കയായിരുന്ന ലോറിയുടെ ലോഡ് ഒരുവശത്തേക്ക് ചെരിഞ്ഞു. വ്യാപാരികളും ചുമട്ടുകാരും ടാക്സി ഡ്രൈവര്‍മാരും ഉള്‍പ്പെടെ അപകടാവസ്ഥ ചൂണ്ടികാട്ടിയിട്ടും വാഹനം നിര്‍ത്തി ലോഡ് നേരേയാക്കാന്‍ ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ തയാറായില്ല. ലോറിയുടെ പുറകെയെത്തിയ വാഹനങ്ങളും എതിരെ വന്ന വാഹനങ്ങളുമെല്ലാം ഭയന്നാണ് കടന്നുപോയത്. ഇത്തരത്തില്‍ അശ്രദ്ധയോടെ എത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി യെടുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.