ചാത്തന്നൂര്‍: അധികാരം തലയ്ക്കുപിടിച്ചാല്‍ സിപിഎംപവര്‍ത്തകര്‍ കഴുത്തറുപ്പു രാഷ്ട്രീയം ശക്തിപ്പെടുത്തുമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരിക്കവെ കേരളത്തിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കുകയില്ലെന്ന് രണ്ടു മാസമായുള്ള ഭരണം തെളിയിച്ചിരിക്കുകയാണെന്നും കെപിസിസിജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍ പറഞ്ഞു.
ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു.) പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍പ്പെട്ട ചിലരുടെ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ഐഎന്‍ടിയുസി റീജിയണല്‍ കമ്മിറ്റിയും ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യോഗം ചാത്തന്നൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിഇഎയുടെ ചാത്തന്നൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി യൂണിയനില്‍പ്പെട്ടവര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനാല്‍ പകുതിയിലേറെ ഷെഡ്യൂളുകള്‍ കാന്‍സല്‍ ചെയ്ത വിവരം അന്വേഷിക്കാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകരേയും ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിലിനേയും അകാരണമായി മര്‍ദിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഡ്രൈവര്‍ സജികുമാര്‍ അടക്കമുള്ള കുറ്റക്കാരായ ട്രാന്‍സ്‌പോര്‍ട്ടു ജീവനക്കാരെ അറസ്റ്റു ചെയ്യണമെന്നും അവരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നും രാജശേഖരന്‍ ആവശ്യപ്പെട്ടു.
അറസ്റ്റു ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ചാത്തന്നൂര്‍ എസിപിഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും ശൂരനാട് രാജശേഖരന്‍ മുന്നറിയിപ്പ് നല്‍കി.ബ്ലോക്ക് കോണ്‍ഗ്രസ്കമ്മിറ്റി പ്രസിഡന്റ് ചാത്തന്നൂര്‍ മുരളി അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.സുന്ദരേശന്‍ പിള്ള, ഡിസിസി ഭാരവാഹികളായ ശ്രീലാല്‍, എന്‍.ഉണ്ണികൃഷ്ണന്‍, സുഭാഷ് പുളിക്കല്‍, കാഞ്ഞിരംവിള അജയകുമാര്‍, അയത്തില്‍ തങ്കപ്പന്‍, മണ്ഡലം പ്രസിഡന്റുമാരായ രാജീവ്, കല്ലുവാതുക്കല്‍ സുഭാഷ്, ബിനോയി, പാരിപ്പള്ളി സത്താര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പത്മജാ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ചാത്തന്നൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സമാപിച്ചു. ആര്‍.ഡി.ലാല്‍, ജോണ്‍ മോത്ത, വിധീഷ്, ബീനാ സതീശന്‍, അജിത വരിഞ്ഞം, രതീഷ് ചന്ദ്രന്‍, പ്രവീണ്‍ രാജേന്ദ്രന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.