തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടേത് സന്തോഷ് ഈപ്പന് സമ്മാനമായി നല്കിയ ഐ ഫോണല്ലെന്ന് ക്രൈംബ്രാഞ്ച്.
സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണ് വിനോദനി ഉപയോഗിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
വിനോദിനി ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: സന്തോഷ് ഈപ്പൻ യുഎഇ നാഷണൽ ഡേയ്ക്ക് ആറ് ഐ ഫോണുകൾ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി നല്‍കിയിരുന്നു.
ഇതിൽ ഒരു ഫോണ്‍ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരം സ്റ്റാച്യൂവിലെ കടയിൽ നിന്നും മറ്റൊരു ഫോണ്‍ വാങ്ങി നല്കി.
ഐ ഫോണ്‍ 11 പ്രോ മാക്സ് 256 ജിബി ഫോണ്‍ ആണ് സന്തോഷ് ഈപ്പൻ ഇതിനായി വാങ്ങിയത്.
സ്പെൻസർ ജംഗ്ഷനിലെ കടക്കാരനിൽ നിന്നാണ് സ്റ്റാച്യൂവിലെ കടക്കാരൻ ഫോണ്‍ എടുത്തു നൽകിയത്.
സ്പെൻസർ ജംഗ്ഷനിലെ കടക്കാരനിൽ നിന്ന് കവ ടിയാറിലെ മറ്റൊരു മൊബൈൽ ഫോണ്‍ കടക്കാരനും അന്നേദിവസം ഫോണ്‍ വാങ്ങിയിരുന്നു.
ഈ ഫോണ്‍ ആണ് കവടിയാറിലെ കടയിൽ നിന്ന് വിനോദിനി ബാലകൃഷ്ണൻ വാങ്ങിയത്. ഇതിനുള്ള രേഖകൾ വിനോദിനിയുടെ പക്കലുണ്ട്.
സ്റ്റാച്യൂവിലെ കടക്കാരനോടാണ് ഫോണിന്റെ ഐഎംഇഐ നമ്പർ കസ്റ്റംസ് ആവശ്യപ്പെട്ടത്. നമ്പരിനായി സ്റ്റാച്യുവിലെ കടയുടമ സ്പെൻസർ ജംഗ്ഷനിലെ കട യുടമയെ ബന്ധപ്പെട്ടു.
ഏത് ഫോണ്‍ ആണ് സ്റ്റാച്യുവിലെ കടക്കാരന് നല്‍കിയതെന്ന് ധാരണ ഇല്ലാത്തതിനാൽ അന്ന് വിറ്റ രണ്ട് ഫോണിന്റെയും വിശദവിവര ങ്ങൾ സ്റ്റാച്യുവിലെ ഫോണ്‍ ഉടമയ്ക്ക് കടക്കാരൻ നല്കി.
സ്റ്റാച്യൂവിലെ കടയുടമ ഇത് അന്വേഷണ സംഘത്തിന് കൈമാറി. ഇതാണ് തെറ്റിദ്ധാരണക്കും തെറ്റായ പ്രചരണത്തിനും കാരണമായതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
ഡോളര്‍ക്കടത്ത് കേസില്‍ പ്രതിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുലേറ്റിനു നല്കിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചു എന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍.
തുടര്‍ന്ന് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ വിനോദിനി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.