ഞ​ങ്ങ​ൾ സ്ത്രീ​ക​ൾ ആ​രെ സ്നേ​ഹി​ക്ക​ണം, ആ​രെ വി​വാ​ഹം ക​ഴി​ക്ക​ണം എ​ന്നൊ​ന്നും ആ​രും പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ട! സി​പി​എം പ്ര​ചാ​ര​ണം പ​ഠി​ച്ച​ത് യോഗിയിൽനിന്നോ? പ്രി​യ​ങ്ക

തൃ​ശൂ​ർ: മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി.

ജോ​യ്സ് ജോ​ർ​ജ് കേ​ര​ള​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ളേ​യും സ്ത്രീ​ക​ളേ​യും അ​പ​മാ​നി​ച്ചു. അ​തി​നെ​തി​രേ കേ​ര​ള​മൊ​ന്നാ​കെ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ സ​ന്തോ​ഷി​പ്പി​ച്ചെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

ജോ​യ്സ് ജോ​ർ​ജി​നെ​ക്കൊ​ണ്ട് മാ​പ്പു പ​റ​യി​ക്കാ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​യി. യു​പി മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്നാ​ണോ സി​പി​എം പ്ര​ചാ​ര​ണം പ​ഠി​ച്ച​തെ​ന്നും പ്രി​യ​ങ്ക ക​ളി​യാ​ക്കി.

ഞ​ങ്ങ​ൾ സ്ത്രീ​ക​ൾ, എ​ന്തു ധ​രി​ക്ക​ണം, എ​ങ്ങ​നെ​യൊ​ക്കെ ജീ​വി​ക്ക​ണം, ആ​രെ സ്നേ​ഹി​ക്ക​ണം, ആ​രെ വി​വാ​ഹം ക​ഴി​ക്ക​ണം എ​ന്നൊ​ന്നും ആ​രും പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ട.

അ​ന്പ​തു ശ​ത​മാ​നം വ​രു​ന്ന സ്ത്രീ​ക​ൾ ഇ​ന്ത്യ​യു​ടെ ശ​ക്തി​യാ​ണ്. ആ ​ശ​ക്തി​യാ​വും ഇ​നി ഇ​വി​ട​ത്തെ രാ​ഷ്ട്രീ​യ​ത്തേ​യും നി​യ​ന്ത്രി​ക്കു​ക​യെ​ന്നു പ്രി​യ​ങ്ക ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment