അശ്വിന്‍ വീണ്ടും ഒന്നാം സ്ഥാനത്ത്

sp-aswinന്യൂഡല്‍ഹി: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ ടോപ് സ്പിന്നര്‍ ആര്‍. അശ്വിന്‍ ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആന്റിഗ്വ ടെസ്റ്റിലെ ഏഴുവിക്കറ്റ് പ്രകടനമാണ് അശ്വിനെ തുണച്ചത്. ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ കാര്യമായ നേട്ടമുണ്ടാനാകാഞ്ഞ പാകിസ്ഥാനി ബൗളര്‍ യാസിര്‍ഷാ അഞ്ചാം റാങ്കിലേക്കു പിന്തള്ളപ്പെട്ടു. അഞ്ചു റേറ്റിംഗ് പോയിന്റ് നേടിയ അശ്വിന് 876 പോയന്റാണുള്ളത്.

അശ്വിനേക്കാള്‍ 44 പോയിന്റ് പിന്നിലാണ് യാസിര്‍ഷാ. ഇംഗ്ലീഷ് ബൗളര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരാണ് രണ്ടു മുതല്‍ നാലുവരെയുള്ള സ്ഥാനങ്ങളില്‍. ബാറ്റിംഗ് റാങ്കിലും അശ്വിന്‍ നേട്ടമുണ്ടാക്കി. മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 45ലെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ 12-ാം സ്ഥാനത്തുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യക്കാരില്‍ മുമ്പന്‍.

Related posts