ചെറായിയില്‍ രാത്രിയായാല്‍ പമ്പുകളില്‍ പെട്രോളില്ല

EKM-PETROLവൈപ്പിന്‍: രാത്രി എട്ടുമണി കഴിഞ്ഞാല്‍ ചെറായി മേഖലയില്‍ പെട്രോളും ഡീസലും ലഭിക്കുന്നില്ലെന്നു പരാതിയുയരുന്നു. എട്ടു മണി കഴിയുന്നതോടെ പമ്പുകള്‍ നേരത്തെ പൂട്ടുന്നതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. നിലവില്‍ സംസ്ഥാന പാതയില്‍ പൊതുമേഖല ഓയില്‍കമ്പനികളുടെ എട്ട് പമ്പുകളും ഒരു സ്വകാര്യ കമ്പനിയുടെ പമ്പുമാണ് ഉള്ളത്. ഇതില്‍  ചില പമ്പുകളുടെ പ്രവര്‍ത്തനമാണ്  തോന്നിയപോലെയാണെന്നാണ്  ഉപയോക്താക്കള്‍ പരാതിപ്പെടുന്നത്.  ഇതില്‍   ചെറായി മേഖലയിലെ പമ്പുകള്‍ക്കെതിരെയാണ് പരാതികള്‍ വ്യാപകമായിരിക്കുന്നത്.

ഇവിടത്തെ പമ്പുകള്‍ പല ദിവസങ്ങളിലും രാത്രി എട്ടിനും ഒമ്പതിനും ഇടയില്‍ പൂട്ടുകയാണ്. ഇത് മൂലം ചെറായി ബീച്ചില്‍ ടൂറിസവുമായി ബന്ധപ്പെട്ടു വരുന്ന വാഹനങ്ങളും പ്രാദേശികരായവരുടെ വാഹനങ്ങളും ഇവിടെ രാത്രികാലങ്ങളില്‍ ഇന്ധനം കിട്ടാതെ പെരുവഴിയിലാകുക പതിവാണ്. ഇരുചക്ര വാഹനങ്ങളിലും മറ്റും ദൂരസ്ഥലങ്ങളില്‍ ജോലിക്കു പോകുന്ന നിര്‍മ്മാണതൊഴിലാളികള്‍ മറ്റു പണിക്കാര്‍ എന്നിവര്‍ക്ക് പലപ്പോഴും പമ്പുകള്‍ നേത്തെയടക്കുന്നത് വിനയാകാറുണ്ട്.

ഇതോടെ ചെറായി മേഖലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  പെട്രോള്‍-ഡീസല്‍ പമ്പുകള്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പൊതുമേഖല എണ്ണകമ്പനികള്‍ ഇതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്നു ചെറായി നിവാസികളും ടൂറിസ്റ്റുകളും  ആവശ്യപ്പെട്ടു.

Related posts