കാമുകിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സ്‌കൈപ്പ് വഴി ലൈവ് ആത്മഹത്യ, കാമുകന്റെ തട്ടിപ്പെന്ന് സൂചന, സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാണൂ

chat 1ആന്ധ്രപ്രദേശില്‍ സ്‌കൈപ്പ് വഴി സംസാരിച്ചുകൊണ്ടിരുന്ന കാമുകന്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ വ്യാജമെന്ന് റിപ്പോര്‍ട്ട്. കാനഡയില്‍ താമസിക്കുന്ന നരേഷ് എന്ന യുവാവാണ് കഥയിലെ കേന്ദ്രകഥാപാത്രം. കാമുകിയുമായി സ്‌കൈപ്പില്‍ സംസാരിച്ച് ഇരുവരും തമ്മില്‍ വഴക്കാകുന്നു. ഒടുവില്‍ കാമുകന്‍ മുറിയിലെ ജനല്‍ വഴി പുറത്തേക്ക് ചാടുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നത്.

ദുഷ്ടയായ കാമുകി എന്ന രീതിയില്‍ വീഡിയോയിലെ പെണ്‍കുട്ടിക്കെതിരേ സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി സംസ്ഥാനത്തെ ഒരു പോലീസ് സ്‌റ്റേഷനില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വീഡിയോ കാണാം…

Related posts