സഹോദരനെ തല്ലിയതിനു പകരം ചോദിക്കാന്‍ സ്‌കൂള്‍ പരിസരത്ത് എത്തി; വിദ്യാര്‍ഥികളെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തി; പോലീസെത്തി കാര്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് കഞ്ചാവും ഗര്‍ഭ നിരോധന ഉറകളും

തൊ​ടു​പു​ഴ: സ്കൂ​ൾ പ​രി​സ​ര​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​തു വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​സ​മീ​പം ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന സം​ഘം. ന​ഗ​ര​ത്തി​നു സ​മീ​പ​ത്തെ സ്കൂ​ൾ പ​രി​സ​ര​ത്ത് ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​റു​മ​ണ്ണ് ക​ട​നാ​ട് വ​ല്യ​ത്ത് ബി​റ്റോ ബേ​ബി (19), പ​ള്ളി​വാ​സ​ൽ കു​ഞ്ചി​ത്ത​ണ്ണി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​ന്തു (22) മ​ട​ക്ക​ത്താ​നം ശ്രീ​ശൈ​ലം അ​ന​ന്ത​കൃ​ഷ്ണ​ൻ (19) , കൊ​ന്ന​ത്ത​ടി മു​നി​യ​റ പു​ത്ത​ൻ​പു​ര​യി​ൽ അ​ശ്വി​ൻ സ​ന്തോ​ഷ് (18) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ എം.​പി.​സാ​ഗ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യ​വ​ർ പോ​ളി​ടെ​ക്നി​ക്, ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച സ്കൂ​ൾ പ​രി​സ​ര​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ അ​ടി​പി​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു വി​ദ്യാ​ർ​ഥി പ്ര​തി ബി​റ്റോ​യു​ടെ സ​ഹോ​ദ​ര​നാ​ണ്. സ​ഹോ​ദ​ര​നെ ത​ല്ലി​യ​തി​നു പ​ക​രം ചോ​ദി​ക്കാ​നാ​യി ഇ​ന്ന​ലെ രാ​വി​ലെ ഇ​യാ​ളു​ടെ മാ​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ൽ എ​ത്തി​യ സം​ഘം സ്കൂ​ളി​ലേ​ക്കു വ​ന്ന ചി​ല വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​തു ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ്കൂ​ൾ സ​മ​യ​ത്ത് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​തു​ട​ർ​ന്ന് ഇ​വ​ർ വ​ന്ന കാ​റി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ന​ടി​യി​ലെ കാ​ർ​പ്പ​റ്റി​ന​ടി​യി​ൽ പൊ​തി​യാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 11.31 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

കൂ​ടാ​തെ ഗ​ർ​ഭ നി​രോ​ധ​ന ഉ​റ​ക​ളും ആ​യു​ർ​വേ​ദ ഗു​ളി​ക​ക​ളും ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് വാ​ഹ​ന​വും പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ക​ഞ്ചാ​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു വ​ന്ന​താ​ണെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. മു​ത​ല​ക്കോ​ടം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ് ഇ​തു ന​ൽ​കു​ന്ന​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഇ​തി​നു മു​ൻ​പും വി​ദ്യാ​ല​യ പ​രി​സ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന ഇ​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​നു മ​യ​ക്കു​മ​രു​ന്ന് നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​വും വി​ദ്യാ​ല​യ പ​രി​സ​ര​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് ജു​വ​നൈ​ൽ ജ​സ്റ്റീസ് ആ​ക്ട് പ്ര​കാ​ര​വും പോ​ലീ​സ് കേ​സെ​ടു​ത്തു.​

വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.​പ്ര​തി​ക​ളോ​ട് ഇ​ന്നു രാ​വി​ലെ പ​ത്തി​ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Related posts