പേരാവൂര്‍: മണത്തണ കുളങ്ങരേത്ത് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ ഒരാളെ കാണാതായെന്ന സംശയത്തെ തുടര്‍ന്നു ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ ആരംഭിച്ചു. കുളക്കരയില്‍ ബാഗ്, സോപ്പ്, മൊബൈല്‍ഫോണ്‍, ചാര്‍ജര്‍, മദ്യക്കുപ്പി എന്നിവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതാണു സംശയത്തി നിടയാക്കിയത്. ഇന്നുരാവിലെ ഏഴിനു കുളത്തില്‍ നീന്താനെത്തിയ കുട്ടികളാണ് ഇവ കണ്ടത്. കുട്ടികള്‍ വിവരമറിയിച്ചതനുസരിച്ചാണു നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചത്. പിന്നീട് പേരാവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും എത്തി തെരച്ചില്‍ ആരംഭിച്ചു. ഉച്ചവരെ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. വിവരമറിഞ്ഞു വന്‍ജനക്കൂട്ടവും സ്ഥലത്തു തടിച്ചുകൂടിയിട്ടുണ്ട്.
മണത്തണ കുളത്തില്‍ ഒരാളെ കാണാതായെന്നു സംശയം; തെരച്ചില്‍ തുടരുന്നു
