അച്ചായോ ആ ഗിയര്‍ ബാക്കി വെച്ചേക്കണേ..! കെഎസ്ആര്‍ടിസി അച്ചായന്റെ ഡ്രൈവിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്…

കെഎസ്ആര്‍ടിസി കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെങ്കിലും നമ്മുടെ ആനവണ്ടിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

ആനവണ്ടിയുടെ വരവും പോക്കുമെല്ലാം ആരാധനയോടെ കാണുന്ന, അതിന്റെ വീഡിയോ പ്രചരിപ്പിക്കുന്ന നിരവധി ആളുകളുമുണ്ട്.

അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു കളിക്കുന്നത്. ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിക്ക് പോകുന്ന ബസിന്റെ ഡ്രൈവറുടേതാണ് വീഡിയോ.

രണ്ടു ബസുകളെ മറികടന്ന് കെഎസ്ആര്‍ടിസി ഹൈവേയിലൂടെ കുതിക്കുന്നത് വീഡിയോയിലുണ്ട്. തമിഴ്‌നാട്ടിലൂടെയാണ് ബസ് ഓടുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും.

അച്ചായന്റെ മാസ് ഡ്രൈവിംഗ് എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ബസ് യാത്രികരില്‍ ആരോ എടുത്ത വീഡിയോയാണിപ്പോള്‍ സൂപ്പര്‍ഹിറ്റായത്. മിന്നല്‍ മുരളി സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയാണ് മീന്നല്‍ ഡ്രൈവിങ്ങും പ്രചരിക്കുന്നത്.

ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

https://www.youtube.com/watch?v=bgoEXusEA64

Related posts

Leave a Comment