ഒ​ടു​വി​ല്‍ ക​ടി​ച്ച​തു​മി​ല്ല പി​ടി​ച്ച​തു​മി​ല്ല ! അ​ബ​ദ്ധം കാ​ണി​ച്ച് ഇ​ളി​ഭ്യ​നാ​യി പു​ലി; വീ​ഡി​യോ വൈ​റ​ല്‍

ഉ​ത്ത​ര​ത്തി​ലി​രു​ന്ന​ത് കി​ട്ടി​യ​തു​മി​ല്ല ക​ക്ഷ​ത്തി​ലി​രു​ന്ന​ത് പോ​വു​ക​യും ചെ​യ്തു എ​ന്ന പ​ഴ​ഞ്ചൊ​ല്ലി​നെ അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു പു​ലി​ക്ക് സം​ഭ​വി​ച്ച അ​മ​ളി​യാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. സു​ശാ​ന്ത ന​ന്ദ ഐ​എ​ഫ്എ​സ് ആ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വി​ശ​ന്നു വ​ല​ഞ്ഞു നി​ല്‍​ക്കു​മ്പോ​ഴാ​ണ് പു​ലി​യ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ കു​ഞ്ഞി​നെ മു​മ്പി​ല്‍ കി​ട്ടു​ന്ന​ത്. ഒ​ന്നും നോ​ക്കാ​തെ ക​ടി​ച്ചെ​ടു​ത്തു. ആ ​സ​മ​യ​ത്താ​ണ് അ​മ്മ​പ്പ​ന്നി​യു​ടെ രം​ഗ​പ്ര​വേ​ശം. ‘എ​ങ്കി​ല്‍ ചെ​റു​തി​നെ വി​ട്ടി​ട്ട് വ​ലു​തി​നെ പി​ടി​ക്കാം’ എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ കു​ഞ്ഞി​നെ വി​ട്ടി​ട്ട് പു​ലി അ​മ്മ​പ്പ​ന്നി​യു​ടെ പി​ന്നാ​ലെ പാ​ഞ്ഞു. എ​ന്നാ​ല്‍ അ​മ്മ​പ്പ​ന്നി ജീ​വ​നും കൊ​ണ്ടോ​ടി​യ​തോ​ടെ പു​ലി ഇ​ളി​ഭ്യ​നാ​യി. തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ള്‍ പ​ന്നി​ക്കു​ഞ്ഞി​നെ​യും കാ​ണാ​നി​ല്ല. കാ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.

Read More

ഉ​ത്ത​രം മു​ട്ടി ത​ടി​ത​പ്പി​യ​ത​ല്ല എ​ന്ന് വി​ശ്വ​സി​ക്ക​ണം ! ത​ന്റെ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​രാ​ഷ്ട്രീ​യ​വാ​ദി​ക​ളും തൊ​ഴി​ലാ​ളി വി​രു​ദ്ധ​രു​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ്…

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്കി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന്റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കാ​തെ വ​യ​നാ​ട്ടി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രി​ലൊ​രാ​ള്‍ സ്ഥ​ലം​കാ​ലി​യാ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ചു​ണ്ടേ​ല്‍ ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി പ്ര​ജീ​ഷ് ആ​യി​രു​ന്നു വീ​ഡി​യോ​യി​ലു​ള്ള​ത്. ബൈ​ക്കി​ലെ​ത്തി​യ​യാ​ള്‍ എ​ന്തി​നാ​ണ് സ​മ​രം എ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ ‘ഒ​രു മി​നി​റ്റ്’ എ​ന്നു പ​റ​ഞ്ഞ് പ്ര​ജീ​ഷ് പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ ഇ​യാ​ള്‍ ഉ​ത്ത​രം​മു​ട്ടി ത​ടി​ത​പ്പി​യ​താ​ണെ​ന്ന ത​ര​ത്തി​ല്‍ വീ​ഡി​യോ വൈ​റ​ലാ​വു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് പ്ര​ജീ​ഷ് പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് പ്ര​ജീ​ഷ് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം ഞാ​ന്‍ പ്ര​ജീ​ഷ്. വ​യ​നാ​ട്ടി​ലെ ഒ​രു തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​യാ​ണ്. എ​ന്റെ പേ​രി​ലു​ള​ള ഒ​രു വീ​ഡി​യോ ഇ​പ്പോ​ള്‍ ഈ ​നാ​ട്ടി​ലെ അ​രാ​ഷ്ട്രീ​യ വാ​ദി​ക​ളും തൊ​ഴി​ലാ​ളി വി​രു​ദ്ധ​രും വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്തി​നാ​ണ് പ​ണി​മു​ട​ക്ക് എ​ന്ന് ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ ചോ​ദി​ക്കു​മ്പോ​ള്‍ എ​നി​ക്ക് ഉ​ത്ത​രം മു​ട്ടി ഞാ​ന്‍…

Read More

അച്ചായോ ആ ഗിയര്‍ ബാക്കി വെച്ചേക്കണേ..! കെഎസ്ആര്‍ടിസി അച്ചായന്റെ ഡ്രൈവിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്…

കെഎസ്ആര്‍ടിസി കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെങ്കിലും നമ്മുടെ ആനവണ്ടിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ആനവണ്ടിയുടെ വരവും പോക്കുമെല്ലാം ആരാധനയോടെ കാണുന്ന, അതിന്റെ വീഡിയോ പ്രചരിപ്പിക്കുന്ന നിരവധി ആളുകളുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു കളിക്കുന്നത്. ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിക്ക് പോകുന്ന ബസിന്റെ ഡ്രൈവറുടേതാണ് വീഡിയോ. രണ്ടു ബസുകളെ മറികടന്ന് കെഎസ്ആര്‍ടിസി ഹൈവേയിലൂടെ കുതിക്കുന്നത് വീഡിയോയിലുണ്ട്. തമിഴ്‌നാട്ടിലൂടെയാണ് ബസ് ഓടുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും. അച്ചായന്റെ മാസ് ഡ്രൈവിംഗ് എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബസ് യാത്രികരില്‍ ആരോ എടുത്ത വീഡിയോയാണിപ്പോള്‍ സൂപ്പര്‍ഹിറ്റായത്. മിന്നല്‍ മുരളി സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയാണ് മീന്നല്‍ ഡ്രൈവിങ്ങും പ്രചരിക്കുന്നത്. ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

Read More

ഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ… ഇങ്ങനെ പറയുന്നവരോട് തനിക്ക് കടുത്ത ദേഷ്യമാണെന്ന് യുവതിയുടെ കുറിപ്പ്…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി കൂടിവരികയാണ്. മനുഷ്യര്‍ കൂടുതല്‍ അറിവ് നേടുമ്പോഴും ഈ സാംസ്‌കാരിക അധഃപതനത്തിന് കാരണമെന്താണ് ? വീട്ടില്‍ നിന്നു തുടങ്ങുന്നു സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍…പിന്നെ തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും ഇത് തുടരുന്നു. പുറത്തുള്ളവര്‍ ഒരു സ്ത്രീയെ മോശമായ രീതിയില്‍ സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ രോഷം കൊള്ളുന്ന പുരുഷന്മാരില്‍ പലരും കിടപ്പറയില്‍ ഭാര്യയെ ക്രൂരമായി വേദനിപ്പിക്കുന്നവര്‍ തന്നെയാവും. ഭര്‍ത്താവിന് തീറെഴുതി കിട്ടിയ സ്വത്താണ് ഭാര്യ എന്ന് വിശ്വസിക്കുന്ന ഇത്തരക്കാര്‍ ദേഷ്യം വരുമ്പോള്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ യാതൊരു മടിയും കാണാറില്ല. ഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ എന്ന് പറയുന്നവരോട് തനിക്ക് വെറുപ്പാണ് എന്നാണ് ഇപ്പോള്‍ ആന്‍സി വിഷ്ണു എന്ന യുവതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ആന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം : ഭര്‍ത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാന്‍, ഉപദ്രെവിക്കാന്‍, അവകാശമുണ്ടോ? പുരുഷന് സ്ത്രീയെ തല്ലി ശരിയാക്കാന്‍…

Read More

തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ! സ്വിമ്മിംഗ്പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുള്ളിക്കളിച്ച് അനുശ്രീ;വീഡിയോ വൈറലാകുന്നു…

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് അനുശ്രീ.അനുശ്രീ ലവ് എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പ്രേക്ഷകരുമായി തന്റെ എല്ലാ വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ട്. സ്വിമ്മിങ് പൂളില്‍ കൂട്ടുകാര്‍ക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്ന വീഡിയോയാണ് നടി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തുളളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന പാട്ടു പാടി സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന അനുശ്രീയെയാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം കൂട്ടുകാരുമുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്ത് സുജിത്ത്, മഹേഷ്, അജിന്‍ എന്നിവരാണ് അനുശ്രീക്കൊപ്പം ഉള്ളത്. മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോയാണ് ഇത്.

Read More

ഏത് വണ്ടിയും തിരിച്ചറിയാം എന്നല്ലേ പറയുന്നത്…എങ്കില്‍ ആ വണ്ടി ഏതാണ് ! ചോദ്യത്തിന് കിടിലന്‍ ഉത്തരവുമായി പ്രിയ വാര്യര്‍; വീഡിയോ വൈറല്‍…

ഒറ്റ കണ്ണിറുക്കലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ വാര്യര്‍. കൂടാതെ സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയുമെല്ലാം താരം ഇപ്പോള്‍ തിളങ്ങുന്നുമുണ്ട്. 2018 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയില്‍ കണ്ണിറുക്കി കാണിച്ചു കൊണ്ടാണ് താരം പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം കണ്ടെത്തിയത്. പിന്നീടങ്ങോട്ടുള്ള താരത്തിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തമാക്കിയ സൗത്ത് ഇന്ത്യയിലെ നടിമാരിലൊരാളാണ് താരം. 7 മില്യണ്‍ ആരാധകരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും പെട്ടെന്ന് തന്നെ വൈറല്‍ ആകാറുണ്ട്. പ്രിയ തന്റെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ബൈക്ക് റേസ് നടക്കുന്ന സ്ഥലത്ത് ഒരു…

Read More

ഇത് വെറും സാമ്പിള്‍ ! ഇനി എന്തൊക്കെ കാണാനിരിക്കുന്നു ! വൃദ്ധിക്കുട്ടിയുടെ ചില പഴയ നമ്പരുകള്‍ കാണാം…

കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റിയ കൊച്ചുമിടുക്കി വൃദ്ധി വിശാലാണ് ഇപ്പോള്‍ താരം. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയില്‍ ചുവടുവെച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ മറ്റൊരു സന്തോഷം കൂടി വൃദ്ധിയെ തേടിയെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യില്‍ പൃഥ്വിയുടെ മകളായി അഭിനയിക്കാന്‍ അവസരം. https://www.instagram.com/p/CMjY8SADuDe/?utm_source=ig_embed&utm_campaign=embed_video_watch_again കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളായ ഈ യുകെജിക്കാരിയുടെ പഴയ ഡാന്‍സ് വീഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തില്‍ തന്നെ ഞെട്ടിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്.

Read More

ഇതൊക്കെ എന്റെ ഒരു നമ്പരല്ലേ ! സ്‌പൈഡര്‍മാനെപ്പോലെ ഭിത്തിയില്‍ കയറുന്ന പൂച്ചയുടെ വീഡിയോ വൈറലാകുന്നു…

ലോകത്തിലെ സാഹസികരായ ജീവിവര്‍ഗങ്ങളിലൊന്നാണ് പൂച്ചകള്‍. ഞൊടിയിടയില്‍ മരത്തിലേക്ക് പാഞ്ഞു കയറാനും നിന്ന നില്‍പ്പില്‍ ഒരാള്‍ പൊക്കത്തില്‍ പറന്നു ചാടാനുമെല്ലാം ഇവയ്ക്കു കഴിയും. എന്നാല്‍ ഇതു മാത്രമല്ല വേറെയും നമ്പറുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കുകയാണ് ചൈനയിലെ ഒരു പൂച്ച. വളരെ എളുപ്പത്തില്‍ ചുമരിലേക്ക് കയറുന്ന പൂച്ചയുടെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്വിക്കി എന്ന മൂന്ന് വയസുള്ള വെള്ളപ്പൂച്ചയാണ് ചുമരുകേറി താരമായത്. ക്വിക്കിയ്ക്ക് എല്ലായ്‌പ്പോഴും ചുമരില്‍ കേറാന്‍ ഇഷ്ടമാണെന്ന് പൂച്ചയുടെ പരിചാരികയായ ലുവോ പറഞ്ഞു.ക്വിക്കി അത് വളരെയധികം ആസ്വദിക്കുന്നുവെന്നും ലുവേ പറയുന്നു. ചുമരില്‍ കയറുമ്പോള്‍ ക്വിക്കി വീഴുമോ എന്നെല്ലാം മുമ്പ് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിയതോടെയാണ് അവര്‍ വീഡിയോ എടുത്ത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. ക്വിക്കിയുടെ വീഡിയോ ശ്രദ്ധിക്കപ്പെടുകയും തുടര്‍ന്ന് ‘സ്‌പൈഡര്‍ ക്യാറ്റ്’ എന്ന വിളിപ്പേര് കിട്ടുകയും ചെയ്തു. ക്വിക്ക് ഒട്ടേറെ ആരാധകരും ഇപ്പോഴുണ്ട്. ചിലര്‍ പൂച്ചയുടെ സുരക്ഷയെപ്പറ്റി…

Read More

നീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ പോകുന്ന ഭാര്യയും ! ‘മറ്റൊരു കടവില്‍ കുളിസീന്‍ 2’ ഹ്രസ്വചിത്രം വൈറലാകുന്നു…

ജൂഡ് ആന്റണി, സ്വാസിക എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘മറ്റൊരു കടവില്‍, കുളിസീന്‍ 2’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. 2013ല്‍ പുറത്തിറങ്ങിയ ‘കുളിസീന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രാഹുല്‍ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സുനില്‍ നായരാണ്. സ്വാസികയ്ക്കും ജൂഡിനും പുറമെ, പാഷാണം ഷാജി, മാത്തുക്കുട്ടി , ബോബന്‍ സാമുവല്‍ അല്‍താഫ് മനാഫ് എന്നിവരും വേഷമിടുന്നു. നീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. കുളത്തില്‍ നീന്തിക്കുളിക്കാന്‍ ഭാര്യ സ്ഥിരമായി പോകുന്നതോടെ മനസമാധാനം നഷ്ടപ്പെടുന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍ കുളി അവസാനിപ്പിക്കാനായി ചെയ്തുകൂട്ടുന്ന വിക്രിയകളാണ് ചിത്രം പറയുന്നത്. ഹ്രസ്വചിത്രം ഇതിനോടകം യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞു.

Read More

ആരാടാ പറഞ്ഞത് സാരിയുടുത്ത് മലക്കം മറിയാന്‍ പറ്റില്ലെന്ന് ! സാരിയുടുത്തുള്ള യുവതിയുടെ ‘മലക്കം മറിയല്‍’ വീഡിയോ വൈറലാകുന്നു…

ഇന്ത്യയുടെ തനത് വേഷമാണെങ്കിലും പലരും സാരിയെ സൗകര്യപൂര്‍വം അകറ്റിനിര്‍ത്തുന്നത് ഉടുക്കുമ്പോഴുള്ള ചില അസൗകര്യങ്ങള്‍ കൊണ്ടാണ്. സാരിയുടുത്ത് വായുവില്‍ മലക്കം മറിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ ? എന്നാല്‍ ഇങ്ങനെ ഒരു മലക്കം മറിയലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പല തരത്തിലുള്ള മലക്കം മറിയല്‍ കണ്ടിട്ടുണ്ടെങ്കിലും ഇജ്ജാതി ഒരെണ്ണം ആദ്യമാണെന്നാണ് കണ്ടവരെല്ലാം പറയുന്നത്. സാരിയുടുത്ത് അനായാസേന തലകുത്തിമറിയുന്ന സ്ത്രീയാണ് വിഡിയോയിലുള്ളത്. മഞ്ഞനിറത്തിലുള്ള സാരിയുടുത്തു നില്‍ക്കുന്ന യുവതി റോഡില്‍ വച്ചാണ് സമ്മര്‍ സാള്‍ട്ട് ചെയ്യുന്നത്. അനായാസേന നടന്നുവന്ന് അസാമാന്യ മെയ് വഴക്കത്തോടെ തലകുത്തിമറിയുന്നതാണ് വീഡിയോയിലുള്ളത്. സാരി ധരിച്ചതിന്റെ അസൗകര്യമൊന്നും പ്രകടമാകാതെയാണ് യുവതിയുടെ പ്രകടനം. ട്വിറ്റര്‍ ഉപയോക്താവായ സംഗീത വാര്യരുടെ അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ പുറത്തുവന്നിരിക്കുന്നത്. ‘എന്തൊരു കഴിവ്, ഷൂസോ ഉചിതമായ ഫ്ളോറോ ഇല്ലാതെ സാരിയില്‍. കൈകളില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നത് കാണൂ. എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. കായികമന്ത്രി കിരണ്‍ റിജിജുവിനെ…

Read More