കെഎസ്ആര്‍ടിസി ബസിലെ ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോന്നി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി ഷമീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരില്‍ എത്തിയപ്പോള്‍ മുന്നിലെ സീറ്റില്‍ ഇരുന്ന യുവതിയെ ഷമീര്‍ ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഷമീര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയും ബന്ധുക്കളും ചേര്‍ന്ന് പോലീസുകാരനെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷമീറിനെ റിമാന്‍ഡ് ചെയ്തു.
Read MoreTag: KSRTC
കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്കു നേരെ പീഡന ശ്രമം ! കണ്ണൂര്‍ സ്വദേശി പിടിയില്‍…
മലപ്പുറം: വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരേ പീഡന ശ്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ് കോഴിക്കോട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വേങ്ങാട് സ്വദേശി ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചയോടെയായിരുന്നു സംഭവം. കണ്ണൂരില്‍നിന്നു ബസില്‍ കയറിയ യുവതിക്കുനേരേയാണ് പീഡനശ്രമമുണ്ടായത്. ഷംസുദ്ദീനും യുവതിയും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ബസ് കോഴിക്കോടെത്തിയപ്പോള്ത്തന്നെ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു. പിന്നീടും ഉപദ്രവം തുടര്‍ന്നതോടെ യുവതി കെഎസ്ആര്‍ടിസി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു.ബസ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് പരാതി നല്‍കിയത്. അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തെന്നു യുവതി പോലീസിനോട് പറഞ്ഞു.
Read Moreകെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റ് അടച്ചുപൂട്ടുന്നു
ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റ് അടച്ചു പൂട്ടുന്നു. യൂണിറ്റിലുള്ള ബസുകളും സര്‍വീസുകളും തൊട്ടടുത്തുള്ള ഡിപ്പോകളിലേക്ക് കൈമാറാന്‍ ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പത്തനാപുരം ഗ്രാമ പഞ്ചായത്തുമായുള്ള പ്രശ്നങ്ങളാണ് യൂണിറ്റ് നിര്‍ത്തലാക്കുന്നതിന് കാരണമായിട്ടുള്ളത്. 39 സര്‍വീസുകളാണ് പത്തനാപുരം ഡിപ്പോയിലുള്ളത്. ഗ്രാമ പഞ്ചായത്ത് വിട്ടു കൊടുത്ത 1.40 ഏക്കര്‍ സ്ഥലത്തും കെട്ടിടത്തിലുമാണ്കെഎസ്ആര്ടിസിഡിപ്പോ പ്രവര്‍ത്തിക്കുന്നത്. 15 വര്‍ഷത്തേയ്ക്കാണ് ഈ സ്ഥലവും കെട്ടിടങ്ങളും ഗ്രാമ പഞ്ചായത്ത് കെ എസ്ആര്‍ടിസിക്ക് വിട്ടു കൊടുത്തിരുന്നത്. പത്തനാപുരം ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് പകരം സ്ഥലം കണ്ടെത്തി നല്കുന്ന മുറയ്ക്ക് സ്ഥലം പഞ്ചായത്തിന് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി തിരികെ നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിലും കരാറിലും അന്ന് സൂചിപ്പിച്ചിരുന്നു.
Read Moreകെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇനിയില്ല; പകരം കെ സ്വിഫ്റ്റ്; സിംഗിൾ ലേഡി സംവിധാനത്തിന് പകരം സ്ത്രീകൾക്കായി പിങ്ക് സീറ്റ്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ അഭിമാനമായ ദീർഘ ദൂര സർവീസുകൾ ഘട്ടം ഘട്ടമായി മതിയാക്കും. പകരം ഈ റൂട്ടുകളിൽ സ്വതന്ത്ര സ്ഥാപനമായ കെ സ്വിഫ്റ്റിന്റെ ബസുകൾ ഓടും. ഇതിന് മുന്നോടിയായി ദീർഘ ദൂര സർവീസുകളുടെ ബുക്കിംഗ് കെ സ്വിഫ്റ്റ് ഏറ്റെടുത്തു. മേയ് ഒന്നു മുതൽ ബുക്കിംഗ് പൂർണമായും കെ സ്വിഫ്റ്റായിരിക്കും നടത്തുന്നത്. ഇതിനായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും കഴിഞ്ഞ 17 – ന് നിലവിൽ വന്നു. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ് തുടങ്ങിയവൻ വരുമാനം നേടി കൊണ്ടിരിക്കുന്ന സർവീസുകളാണ് കെ സ്വിഫ്റ്റിന് കൈമാറുന്നത്. ഇത് പൂർത്തിയാകുമ്പോൾ ഫാസ്റ്റ് പാസഞ്ചറുകളും ഓർഡിനറികളുമായി കെഎസ്ആർടിസിയുടെ സർവീസുകൾ ചുരുങ്ങും.കെഎസ്ആർടിസി യുടെ ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേയ്ക്ക് മാറ്റുകയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. www.onlineksrtcswift.com എന്നതാണ് പുതിയ വെബ്ബ് അഡ്രസ്. ഒരേ സമയം 12 ടിക്കറ്റുകൾവരെ ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ്…
Read Moreപ്രതിസന്ധികളിൽ നിന്നും കരകയറാൻ കെഎസ്ആർടിസിക്ക് ആശ്വാസമായി ബജറ്റ് ടൂറിസം സെൽ; ഇനി കായൽയാത്രയ്ക്ക് അവസരം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : പ്രതിസന്ധികളിൽ നിന്നും കരകയറാത്ത കെഎസ്ആർടിസിയ്ക്ക് ബജറ്റ് ടൂറിസം സെൽ ആശ്വാസം പകരുന്ന സംരംഭമായി മാറുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ പദ്ധതിയിലൂടെ കഴിഞ്ഞ വർഷം ലക്ഷ്യത്തിൽ കവിഞ്ഞ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ബജറ്റ് ടൂറിസത്തിലൂടെ 10 കോടിയെങ്കിലും നേടണമെന്നായിരുന്നു മാനേജ്മെന്റിന്റെ ലക്ഷ്യം. റിസം സെൽ അഭിമാനാർഹമായ പ്രവർത്തനം നടത്തി. വിനോദ സഞ്ചാര കേ ന്ദ്രങ്ങളിലേയ്ക്കുള്ള ബജറ്റ് ടൂറിസം പാക്കേജായിരുന്നു നടത്തിയിരുന്നത്. ഇനി ജല വിനോദ സഞ്ചാരത്തിന് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കായൽ യാത്രയ്ക്ക് അവസരമൊരുക്കുകയാണ്. ഇതിന് വേണ്ടി ബോട്ടുടമകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മണിക്കൂറുകൾ കണക്കാക്കിയോ ദിവസവാടകയടിസ്ഥാനത്തിലോ കമ്മീഷൻ വ്യവസ്ഥയിലോ ബോട്ടുടമകൾക്ക് ഇതിൽ പങ്കാളികളാകാം. തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകൾ ഒഴികെയുള്ള പത്ത് ജില്ലകളിലായിരിക്കും കായൽ വിനോദയാത്ര സംഘടിപ്പിക്കുന്നത്. കായൽ യാത്ര, ഭക്ഷണം, ബോട്ടിലെ താമസം…
Read Moreമകരവിളക്കിന് പമ്പയിലേക്ക് 590 ബസ് സർവീസ്; കെഎസ്ആർടിസിയുടെ ലക്ഷ്യം തീർത്ഥാടകരുടെ യാത്രാ ബുദ്ധിമുട്ടൊഴിവാക്കൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശബരിമല മകരവിളക്ക് തീർഥാടന ദിവസങ്ങളിൽ കെഎസ്ആർടിസി യുടെ 590 ബസുകൾ സർവീസ് നടത്തും. ജനുവരി 14 നും തൊട്ടു മുമ്പുള്ള ദിവസങ്ങളിലും മകരവിളക്ക് കഴിഞ്ഞുള്ള നിശ്ചിത ദിവസങ്ങളിലുമായിരിക്കും ഈ സർവീസുകൾ . നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് 590 ബസുകൾ കൂടി സർവീസിന് സജ്ജമാക്കുന്നത്. 5ന് മുമ്പ് ബസുകൾ തയാറാക്കി ബോണറ്റ് നമ്പർ മെക്കാനിക്കൽ എഞ്ചിനീയർക്ക് നല്‍കണമെന്ന് ഡി സി പി മേധാവികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ 200 ബസുകളാണ് സർവീസ് നടത്താൻ പമ്പയിലുള്ളത്. പമ്പയിലെത്തുന്ന ബസുകൾ കേരളത്തിലെയും തമിഴ് നാട്ടിലെയും വിവിധ സ്ഥലങ്ങളിലേക്കായിരിക്കു സർവീസ് നടത്തുന്നത്. തീർത്ഥാടകരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തവണത്തെ മണ്ഡലവിളക്ക് ഉത്സവ കാലം കെ എസ് ആർ ടി സി യ്ക്ക് നല്ല കാലമായിരുന്നു. ഒരു കോടിയിലധികം രൂപ വരുമാനമുണ്ടാക്കിയ ദിവസവുമുണ്ടായിരുന്നു. മകരവിളക്ക് കാലത്തേയ്ക്ക് ഓരോ ഡി സി…
Read Moreമാനേജ്മെന്റ് പിരിച്ചെടുത്ത പ്രീമിയം തുക അടച്ചില്ല : കെഎസ്ആർടിസി ജീവനക്കാരുടെ ഇൻഷ്വറൻസ് റദ്ദായി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാരുടെ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കാതിരുന്നതിനാൽ കഴിഞ്ഞ വർഷത്തെ ഇൻഷ്വറൻസ് റദ്ദായി. കഴിഞ്ഞ വർഷം ഇൻഷുറൻസ് പ്രീമിയമായി മാനേജ്മെന്റ് ജീവനക്കാരിൽ നിന്നും ഈടാക്കിയ പ്രീമിയം തുക ജീവനക്കാർക്ക് നഷ്ടമായി. 2023 ജനുവരി മുതൽ പുതിയ പ്രീമിയം അടച്ച് ഇൻഷുറൻസ് പദ്ധതിയിൽ ചേരണമെന്ന് മാനേജ്മെന്റ് നേരത്ത അറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വർഷം ലാപ്സായ ഇൻഷ്വറൻസിന്റെ പ്രീമിയംപലിശ സഹിതം കുടിശിക തുക അടച്ചാൽ മാത്രമേ ഇൻഷ്വറൻസ് പുനരുജ്ജീവിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ഇൻഷ്വറൻസ് അധികൃതർ രേഖാമൂലം കെ എസ് ആർ ടി സിയെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷ്വറൻസ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് എന്നിവയുടെ പ്രീമിയമാണ് മുടങ്ങിയത്. പ്രതിമാസം ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനായി 700 രൂപ 500 രൂപ ക്രമത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്നുണ്ട്. മാനേജ്മെന്റ് ഈടാക്കുന്ന തുക സ്റ്റേറ്റ് ഇൻഷ്വറൻസ് ഓഫീസുകളിൽ കോർപ്പറേഷൻ അടയ്ക്കാറില്ലാത്തതിനാലാണ് ജീവനക്കാരുടെ…
Read Moreകെഎസ്ആര്‍ടിസിയും പുരോഗമനത്തിന്റെ പാതയിലേക്ക് ! ബസ് ടിക്കറ്റ് തുക ഇനി ഫോണ്‍പേയിലൂടെ നല്‍കാം…
ബസില്‍ കയറുന്ന ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ചില്ലറയുടെ അഭാവം. പലപ്പോഴും ഇത് പറഞ്ഞ് ബസ് യാത്രികരും കണ്ടക്ടര്‍മാരും തമ്മില്‍ ഉരസാറുമുണ്ട്. പലരും ഈ അവസരത്തില്‍ ഡിജിറ്റല്‍ പേയ്മെന്റിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും നമ്മുടെ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റങ്ങള്‍ ഇതുവരെ ഇതിനോട് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്ആര്‍ടിസി ഡിജിറ്റല്‍ പേയ്മെന്റിലേക്കെത്തിയിരിക്കുകയാണ്.ഇനിമുതല്‍ ബസില്‍ ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ നല്‍കാം. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
Read Moreപെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം ! ഷര്‍ട്ട് വലിച്ചു കീറി; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെതിരേ പരാതി…
തിരുവനന്തപുരം പൂവാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് മര്‍ദ്ദിച്ചതായി പരാതി. അരുമാനൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഷര്‍ട്ട് വലിച്ചു കീറുകയും അടിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ കുട്ടി പറഞ്ഞു. പൂവാര്‍ കെസ്ആര്‍ടിസി ഡിപ്പോയില്‍ രാവിലെയായിരുന്നു സംഭവം. ഡിപ്പോയില്‍ പെണ്‍കുട്ടികളോട് സംസാരിച്ചു നില്ക്കുന്നു എന്നു പറഞ്ഞ് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സുനില്‍ മര്‍ദ്ദിച്ചു എന്നാണ് ഷാനുവിന്റെ പരാതി. സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഷാനുവിനെ ജീവനക്കാരന് അടിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സഹപാഠികളായ പെണ്‍കുട്ടികളും വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് ഇടപെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടേയും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തും. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം ! ഷര്‍ട്ട് വലിച്ചു കീറി;…
Read Moreജാക്കിലിവർ പിന്നിലൊളിപ്പിച്ച് അസഭ്യവർഷവുമായി കെഎസ്ആര്‍ടിസി സ്റ്റാൻഡിലെത്തി സ്വകാര്യബസ് ജീവനക്കാരന്റെ കൊലവിളി; ചിതറിയോടി യാത്രക്കാർ; ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ
മാവേലിക്കര: സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മാവേലിക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ ജാക്കിലിവറുമായെത്തി സ്വകാര്യബസ് ജീവനക്കാരന്റെ വധഭീഷണി. കെഎസ്ആർടിസി ജീവനക്കാർ ഉടന്‍തന്നെ പോലീസില്‍ അറിയിച്ചിട്ടും ആരുമെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ഇന്നലെ രാവിലെ പത്തോടെ തഴക്കര വേണാട് ജംഗ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയിൽനിന്ന് ഹരിപ്പാടിനു പോയ ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട-ഹരിപ്പാട് റൂട്ടില്‍ താത്കാലിക പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന അനീഷാമോള്‍ ബസിലെയും ജീവനക്കാര്‍ തമ്മിലാണ് സമയക്രമത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്. സ്വകാര്യബസിലെ ജീവനക്കാര്‍ കുറെനേരം കെഎസ്ആര്‍ടിസി ബസ് ജംഗ്ഷനില്‍ തടഞ്ഞിട്ടു. പിന്നീടാണ് തങ്ങള്‍ക്ക് അനുവദനീയമായ റൂട്ടില്‍നിന്ന് അരകിലോമീറ്ററോളം മാറി സഞ്ചരിച്ച് യാത്രക്കാരുമായി കെഎസ്ആര്‍ടിസി സ്റ്റാൻഡിനു മുന്നിലെത്തിയത്. ബസില്‍നിന്ന് ജാക്കിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരന് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസിനു മുന്നിലെത്തി അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഈസമയം സ്റ്റാൻഡില്‍ ബസ് കാത്തുനിന്ന വനിതകളടക്കമുള്ള യാത്രക്കാര്‍…
Read More