തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നോവേഷന്‍ പാര്‍ക്ക് തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സംരംഭകര്‍ക്കായി വ്യവസായ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ അനുവദിച്ചു. ഇതിനായി സംരംഭകര്‍ക്ക് സാങ്കേതിക സഹായം നല്‍കും. മരച്ചീനിയില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കും. ഇതിന്റെ ഗവേഷണത്തിന് രണ്ട് കോടി അനുവദിച്ചു.
പ്ലാന്റേഷന് നിയമം കാലോചിതമായി പരിഷ്ക്കരിക്കും. എന്നാൽ ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഉദ്ദേശത്തെ ഹനിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.