വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു; സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ! ഷം​സു​ദ്ദീ​നും ഭാ​ര്യ​യും ര​ണ്ടു​വ​ർ​ഷ​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ്

തൊ‌​ടു​പു​ഴ: വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​റ​സ​റ്റി​ൽ.

തൊ​ടു​പു​ഴ​യി​ലാ​ണ് സം​ഭ​വം. വെ​ങ്ങ​ല്ലൂ​ർ ക​ള​രി​ക്കു​ടി​യി​ൽ ജെ.​എ​ച്ച്. ഹ​ലീ​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.‌

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​രു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി ഷം​സു​ദ്ദീ​ൻ (64) വാ​ഴ​ക്കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് വെ​ങ്ങ​ല്ലൂ​ർ ഗു​രു ഐ​ടി​സി റോ​ഡി​ലാ​ണ് സം​ഭ​വം.

വെ​ങ്ങ​ല്ലൂ​രി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന്‌ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഹ​ലീ​മ.

വ​ഴി​യി​ൽ കാ​ത്തു​നി​ന്ന ഷം​സു​ദ്ദീ​ൻ വാ​ക്ക​ത്തി​കൊ​ണ്ട് ഹ​ലീ​മ​യെ വെ​ട്ടി. ത​ല​യി​ലും പു​റ​ത്തും വെ​ട്ടേ​റ്റു.

കൈ ​അ​റ്റു​തൂ​ങ്ങി. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും മ​രി​ച്ചു

ഷം​സു​ദ്ദീ​നും ഭാ​ര്യ​യും ര​ണ്ടു​വ​ർ​ഷ​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ്. ഭാ​ര്യ അ​ക​ലാ​ൻ കാ​ര​ണം ഹ​ലീ​മ​യാ​ണെ​ന്ന് ഷം​സു​ദ്ദീ​ൻ ക​രു​തി.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് മ​രി​ച്ച ഹ​ലീ​മ വെ​ങ്ങ​ല്ലൂ​രു​ള്ള ഇ​ര​ട്ട​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment