പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് സമീപം ആഡംബര കാർനിർത്തിയിടും; വാഹനങ്ങളിലെ ബാറ്ററിയും സൗ​ണ്ട് സി​സ്റ്റവും മോഷ്ടിക്കും; അ​ൽ അ​മീ​നെന്ന ബാറ്ററി കള്ളനെ കുടുക്കിയതിങ്ങനെ…

പാ​ലോ​ട് : ആ​ഡം​ബ​ര കാ​റു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് രാ​ത്രി​യി​ൽ റോ​ഡ​രി​കി​ൽ പാ​ർ​ക്കു ചെ​യ്തി​ട്ടു​ള്ള ടോ​റ​സ്, ടി​പ്പ​ർ, പി​ക് അ​പ് മു​ത​ലാ​യ വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ചു വി​ൽ​ക്കു​ന്ന കേ​സി​ലെ ഒ​രു പ്ര​തി​യെ പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ന​വൂ​ർ വ​ഞ്ചു​വം റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ മു​ട്ട​ത്ത​റ പൂ​ന്തു​റ മ​സാ​ൽ തെ​രു​വ് ബ​ദ​രി​യാ പ​ള്ളി​ക്ക് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ൽ അ​മീ​ൻ ( 44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഏ​ഴി​ന് പു​ല​ർ​ച്ചെ പാ​ലോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തി​രു​വ​ന​ന്ത​പു​രം – ചെ​ങ്കോ​ട്ട സം​സ്ഥാ​ന പാ​ത​യി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ബാ​റ്റ​റി​ക​ളും സൗ​ണ്ട് സി​സ്റ്റം ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യി.

പ​രാ​തി​യെ തു​ട​ർ​ന്ന് മ​ട​ത്ത​റ മു​ത​ൽ ചു​ള്ളി​മാ​നൂ​ർ വ​രെ​യു​ള​ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് മോ​ഷ്ടാ​വ് ഉ​പ​യോ​ഗി​ച്ച വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം , ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി നാ​ഷ​ണ​ൽ ഹൈ​വേ​യി​ലും മ​റ്റും പാ​ർ​ക്ക്‌ ചെ​യ്തി​രു​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു.

മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ ക​ണി​യാ​പു​ര​ത്തു​ള്ള ആ​ക്രി ക​ട​യി​ലാ​ണ് വി​റ്റ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 20 ഓ​ളം ബാ​റ്റ​റി​ക​ൾ അ​വി​ടെ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​നും വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജ​സീം​മും മോ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

റൂ​റ​ൽ എ​സ്പി ദി​വ്യ ഗോ​പി​നാ​ഥി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം. ​കെ. സു​ൾ​ഫി​ക്ക​ർ, പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി. ​കെ. മ​നോ​ജ്, ജി​എ​സ്ഐ റ​ഹിം, ജി​എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ ,എ​സ്‌​സി​പി​ഒ​മാ​രാ​യ ബി​ജു, അ​നീ​ഷ്, സി​പി​ഒ മാ​രാ​യ കി​ര​ൺ ,അ​രു​ൺ , അ​ര​വി​ന്ദ്, വി​നീ​ത്, റി​യാ​സ്, ര​ഞ്ജു​രാ​ജ്, നെ​ടു​മ​ങ്ങാ​ട് ഡാ​ൻ​സ​ഫ് ടീ​മി​ലെ ജി​എ​സ്ഐ ഷി​ബു​കു​മാ​ർ, ജി​എ​എ​സ്ഐ സ​ജു, സി​പി​ഒ ഉ​മേ​ഷ് ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment