വടകര: ഭരണത്തിന്റെ മറവില്‍ അക്രമവും കൊള്ളയും കൊലപാതകവും നടത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരാകുന്നത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എംപി മുന്നറിയിപ്പു നല്കി. പാര്‍ട്ടി നല്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നത് മാത്രമായുള്ള പോലീസ് നടപടി യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ കൂട്ടു നില്‍ക്കുന്നതിന് തുല്യമാണ്.
പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്രമത്തില്‍ തകര്‍ന്ന കോട്ടപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് പുനത്തില്‍ അമ്മതിന്റെ വീട് മുല്ലപ്പള്ളി സന്ദര്‍ശിച്ചു.