വിശ്വാസികളേയും ആചാരങ്ങളേയും വില്‍പ്പനച്ചരക്കാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ശബരിമല തന്ത്രി ആകേണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

KLM-PINARAIANDKODIKUNNILകൊല്ലം : ശബരിമല വിശ്വാസികളേയും ആചാരങ്ങളേയും വില്‍പ്പനച്ചരക്കാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിപ്പണി ചെയ്യുന്നതാണ് നല്ലതെന്നും, ശബരിമല തന്ത്രി ആകാന്‍ ശ്രമിക്കേണ്ടെന്നും ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി .കേരളാ എന്‍ജിഒ അസോസിയേഷന്‍ കൊട്ടാരക്കര  ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. ശബരിമലയെ ലോക തീര്‍ത്ഥാടന കേന്ദ്രമാക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്.

മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും ആചാരാനുഷ്ഠാനങ്ങള്‍ വ്യത്യസ്തമായുള്ള ശബരിമലയിലെ വൃശ്ചിക മാസത്തിലാരംഭിക്കുന്ന മണ്ഡലം തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് പകരം വിവാദങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടത് സര്‍ക്കാര്‍ അധികാരമേറ്റരെടുത്ത് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരെ വൈരാഗ്യ ബുദ്ധിയോടെയാണ് കാണുന്നത്. നിയമ വിരുദ്ധമായ സ്ഥലം മാറ്റമാണ് എല്ലാ വകുപ്പുകളിലും നടക്കുന്നത്. ബ്രാഞ്ച് പ്രസിഡന്റ് റോയി തൃക്കണ്ണമംഗല്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്‌സിഡന്റ് രവികുമാര്‍, ചവറ ജയകുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബ്രിജേഷ് എബ്രഹാം, പി. ഹരികുമാര്‍, ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മി, ഒ. രാജന്‍, ബി. സുരേന്ദ്രന്‍ നായര്‍, ബി. പ്രദീപ് കുമാര്‍,എ. അജയ്, താമരക്കുടി പ്രദീപ്, രാജു, രാജശേഖരന്‍, എന്നിവര്‍ പ്രസംഗിച്ചു.

Related posts