തിരുവനന്തപുരം: ദേശവ്യാപകമായി വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനും നിയന്ത്രണമില്ലാത്ത പ്രത്യക്ഷവിദേശ നിക്ഷേപത്തിനും പൊതുമേഖലയെ വിറ്റഴിക്ക ലുമുള്പ്പെടെ ജനജീവിതം ദുസഹമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് ജില്ലയില്‍ 17 കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി. ആര്. അനില്‍ അിറയിച്ചു.
തിരുവനന്തപുരത്ത് ആര്‍എംഎസിന് മുന്നില്‍ നടക്കുന്ന ധര്‍ണ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് ബിനോയ് വിശ്വവും കാട്ടാക്കട മുടവൂര്‍പ്പാറ ജംഗ്ഷനില്‍ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര് അനിലും, ആറ്റിങ്ങല്‍ എന്‍ രാജനും, നെയ്യാറ്റിന്‍കരയില്‍ എം സുജനപ്രിയനും അരുവിക്കരയില്‍ പള്ളിച്ചല്‍ വിജയനും ചിറയിന്‍കീഴ് കെ.പി. ശങ്കരദാസും കഴക്കൂട്ടത്ത് ഡോ. സി ഉദയകലും കോവളത്ത് പൂവച്ചല്‍ ഷാഹുലും വര്‍ക്കല മനോജ് ബി ഇടമനയും വട്ടിയൂര്‍ക്കാവ് എം പി അച്യുതനും പാലോട് മീനാങ്കല്‍ കുമാറും, വെഞ്ഞാറമൂട് മാങ്കോട് രാധാകൃഷ്ണനും വെള്ളറട അഡ്വ. ജെ വേണുഗോപാലന്‍ നായരും നേമത്ത് കെ. എസ്.അരുണ്‍ കിളിമാനൂര്‍ ഇന്ദിര രവീന്ദ്രനും പാറശാല എം രാധാകൃഷ്ണനും ധര്‍ണകള്‍ ഉദ്ഘാടനം ചെയ്യും.