മെസിക്ക് വെനസ്വേലക്കെതിരെയുള്ള മത്സരം നഷ്ടമാകും

sp-messiന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിക്ക് വെനസ്വേലക്കതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരം നഷ്ടമാകും. അരക്കെട്ടിനു പരിക്കേറ്റതിനെത്തുടര്‍ന്നാണിത്. ചൊവ്വാഴ്ചയാണ് മത്സരം. വെനസ്വലക്കെതിരായ മത്സരം നടക്കുന്ന മെരിഡയിലേക്കു യാത്രതിരിച്ച അര്‍ജന്റീന ടീമിനൊപ്പം മെസി ചേര്‍ന്നിട്ടില്ല. ടീം കോച്ച് എദിഗാര്‍ദോ ബൗസയാണ് ഇക്കാര്യം അറിയിച്ചത്.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടു തോറ്റതിന് പിന്നാലെ മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തിയ ഇടപെടലിലൂടെ അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ടീമനായി ഗോള്‍ നേടി അന്താരാഷ്ട്ര ഫുട്‌ബോളിലേക്കുള്ള മടങ്ങിവരവ് മെസി ആഘോഷമാക്കിയിരുന്നു.

Related posts