പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നുവെന്ന് സൗമ്യയുടെ മാതാവ്

soumya-motherപാലക്കാട്: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് സൗമ്യയുടെ മാതാവ്. ഇതിന്റെ ഫലമായാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ എതിരായി പരാമര്‍ശമുണ്ടായത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും പ്രോസിക്യൂഷന്‍ മൗനം പാലിക്കുകയാണ് ചെയ്തത്. കേസ് ഹൈക്കോടതിയില്‍ വാദിച്ച അഭിഭാഷകനെ തന്നെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിയോഗിക്കാത്തത് വീഴ്ചയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പരാതി നല്‍കുമെന്നും സൗമ്യയുടെ മാതാവ് പറഞ്ഞു.

സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നതിന് എന്തു തെളിവുകള്‍ ഉണ്‌ടെന്ന് സുപ്രീം കോടതി ഇന്ന് ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സൗമ്യയുടെ മാതാവ്. സുപ്രീം കോടതിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ചുപോയ പ്രോസിക്യൂഷനോട്

Related posts