ഓംലെറ്റ് എടുക്കാൻ കുറച്ച് താമസമുണ്ടാകും; കൊല്ലത്ത് ലഹരിസംഘം തട്ടുകട അടിച്ചുതകർത്തു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ത​ട്ടു​ക​ട അ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ഗോ​പ​കു​മാ​റി​ന്‍റെ ക​ട​യാ​ണ് അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ പ്ര​സാ​ദ് എ​ന്ന​യാ​ൾ പി​ടി​യി​ലാ​യി.

അ​ക്ര​മി​ക​ൾ ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ക​ഴി​യ്ക്കാ​ൻ ദോ​ശ​യ്ക്കൊ​പ്പം ഓം​ലെ​റ്റ് ഓ​ഡ​ർ ചെ​യ്‌​തി​രു​ന്നു. എ​ന്നാ​ൽ ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കു​ന്ന​തി​ന് താ​മ​സ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് ഇ​വ​രെ ചൊ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ത് അ​ക്ര​മ​ത്തി​ലേ​ക്ക് വ​ഴി​വ​ച്ചു. ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​യ്ക്കാ​നെ​ത്തി​യ​വ​രേ​യും അ​ക്ര​മി​ക​ൾ മ​ർ​ദി​ച്ചു.

പു​ലി​യൂ​ർ​വ​ഞ്ചി സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ അ​രു​ൺ, അ​ജി​ൽ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment