കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്കിംഗ് പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ekm-contairarകൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ ഇരുവശത്തുമുള്ള അനധികൃത പാര്‍ക്കിംഗ് തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ കളക്ടര്‍, സിറ്റി ട്രാഫിക് പോലീസ് കമ്മീഷണര്‍, റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കി. കേസ് നവംബറില്‍ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

അനധികൃത പാര്‍ക്കിംഗ് കാരണം നാല്‍പ്പതോളം പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ടെന്ന് കൊച്ചി നഗരസഭാ കൗണ്‍സിലറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇടതുവശത്ത് മാത്രമായിരുന്ന പാര്‍ക്കിംഗ് വലതുവശത്തും തുടങ്ങിയത് അപകടങ്ങള്‍ക്ക് കാരണമാകും. കണ്ടെയ്‌നര്‍ റോഡില്‍ വേഗനിയന്ത്രണമില്ല. ഹൈവേ പട്രോള്‍ പേരിനു പോലുമില്ല. കണ്ടെയ്‌നര്‍ ലോറികളുടെ ഉപേക്ഷിക്കപ്പെട്ട ഭാഗങ്ങള്‍ റോഡിനിരുവശത്തും കൂട്ടിയിട്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

Related posts