തിരുവല്ല: തിരുവല്ല ഡയറ്റിലെ ഹോസ്റ്റലില്‍ അധ്യാപക വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണ വിധേയയായ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.
ഡയറ്റിലെ മലയാളം വിഭാഗം അധ്യാപിക മിലീന ജയിംസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരേ തിരുവല്ല പോലീസ് കേസെടുത്തിരുന്നു.
തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപികയ്ക്കെതിരേ നടപടി സ്വീകരിച്ചത്.ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളം വിഭാഗത്തിലെ അധ്യപികയ്ക്ക് എതിരെ ഇവിടെ വിദ്യാര്‍ഥികള്‍ സമരത്തില്‍ ആയിരുന്നു. അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും പരീക്ഷയില്‍ തോല്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു.
ഇതു സംബന്ധിച്ചു നേരത്തെയും പരാതി നല്‍കിയിരുന്നു. രണ്ടാംവര്‍ഷ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷനിലെ വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ സഹപാഠി മുറിയിലെത്തിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്.