മലപ്പുറം: മലയാളി ഐഎസ് ഭീകരന് അഫ്ഗാനിസ്ഥാനില്‍ പിടിയിൽ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ് ലാം ആണ് പിടിയിലായതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. അഫ്ഗാന് ഏജന്‍സികളാണ് അറസ്റ്റ് ചെയ്തത്.
നിലവില്‍ സനവുള്‍ ഇസ് ലാം ഉള്ളത് കാണ്ഡഹാര്‍ ജയിലിലാണ്. തജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിലെത്തിയത്. ഇസ് ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാള്‍ അഫ്ഗാനിലെത്തിയതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
എന്നാൽ, ഇന്ത്യയിലെ അന്വേഷണ ഏജൻസികളോ വിദേശകാര്യ മന്ത്രാലയമോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.
ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന ഇന്ത്യാക്കാരായ 14 പേരെ 2014 നുശേഷം അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും അഫ്ഗാനിൽനിന്നുള്ള വാര്‍ത്തകളിൽ പറയുന്നു.

