തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ് ഇളവിനെക്കുറിച്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗത്തില്‍ ചര്‍ച്ച നടത്തിയില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടു വച്ചാല്‍ ചര്‍ച്ച നടത്താമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കൃഷ്ണദാസ് പറഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സര്‍ക്കാരിന്റെ അഭിപ്രായം അറിഞ്ഞശേഷം തീരുമാനമെടുക്കുമെന്നാണ് വിവരം.
പ്രശ്‌നപരിഹാരത്തിനായി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍ക്കുന്ന കാര്യം മാനേജ്‌മെന്റുകള്‍ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം ചര്‍ച്ച നടത്തിയോ എന്നതിനെ കുറിച്ച് വിവരമില്ല.