പ​റ​ന്നു​യ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് വി​മാ​ന​ത്തി​ൽ തീ;യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ


ഷി​ക്കാ​ഗോ: ടേ​ക്ക് ഓ​ഫി​ന് തൊ​ട്ടു​മു​മ്പ് യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​ന് തീ​പി​ടി​ച്ചു. ഷി​ക്കാ​ഗോ​യി​ലെ ഒ​ഹെ​യ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. സി​യാ​റ്റി​ൽ-​ട​കോ​മ​യി​ലേ​ക്കു​ള്ള യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ഫ്ലൈ​റ്റ് 2091 ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ടാ​ക്സി​വേ​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഒ​രു എ​ഞ്ചി​നി​ൽ തീ ​പ​ട​ർ​ന്ന​ത്.

148 യാ​ത്ര​ക്കാ​രും അ​ഞ്ച് ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും മെ​ഡി​ക്ക​ൽ സം​ഘ​വും ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി വി​മാ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment