ഒ​മാ​ൻ സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി


മ​സ്ക​റ്റ്: ഒ​മാ​നി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു മ​സ്ക​റ്റി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ആ​കെ 14 സ​ര്‍​വീ​സു​ക​ളാ​ണു ജൂ​ൺ ഏ​ഴു​വ​രെ റ​ദ്ദാ​ക്കി​യ​ത്. ജൂ​ൺ ഒ​ന്ന് വ​രെ​യു​ള്ള പ​ല സ​ർ​വീ​സു​ക​ളും നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു.

ജൂ​ൺ 2, 4, 6, ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് നി​ന്നു മ​സ്ക​റ്റി​ലേ​ക്ക് സ​ർ​വീ​സു​ണ്ടാ​കി​ല്ല. ജൂ​ൺ 3, 5, 7 ദി​വ​സ​ങ്ങ​ളി​ലെ മ​സ്ക​റ്റ് -കോ​ഴി​ക്കോ​ട് സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. ജൂ​ൺ 1, 3, 5, 7 ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​രി​ൽ​നി​ന്നു മ​സ്ക​റ്റി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സു​ണ്ടാ​കി​ല്ല. തി​രു​ന​ന്ത​പു​ര​ത്തു​നി​ന്നു മ​സ്ക​റ്റി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളെ​യും പു​തി​യ തീ​രു​മാ​നം ബാ​ധി​ക്കും.

ജൂ​ൺ 1, 3, 5, 7 ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം- മ​സ്ക​റ്റ് സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നും കേ​ര​ള​ത്തി​ൽ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത് ക​ണ​ക്കാ​ക്കി​യും യാ​ത്ര പ്ലാ​ൻ ചെ​യ്ത​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും ഇ​ത്.

Related posts

Leave a Comment