ന്യൂഡൽഹി: നരേന്ദ്ര മോദി സർകാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ കണ്ട അജ്ഞാത ജീവി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വീഡിയോയിൽ കണ്ട മൃഗം പൂച്ചയാണെന്നും കടുവയാണെന്നുമൊക്കെ നെറ്റിസൺസ് അഭിപ്രായപ്പെട്ടു.
ഇപ്പോഴിതാ അജ്ഞാതജീവിയുടെ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഡൽഹി പോലീസ്. എക്സിലൂടെയാണ് പോലീസ് വിശദീകരണം നൽകിയിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ കണ്ടത് പുലിയല്ലന്നും, സാധാരണ വീടുകളിൽ കാണുന്ന പൂച്ചയാണെന്നും ഡൽഹി പോലീസ് പറഞ്ഞു.
An animal was seen strolling back in the Rashtrapati Bhavan after MP Durga Das finished the paperwork
— The Analyzer (News Updates
~ Some say it was a LEOPARD while others call it some pet animal. Have a lookpic.twitter.com/owu3ZXacU3
) (@Indian_Analyzer) June 10, 2024
സത്യപ്രതിജ്ഞ പൂർത്തിയാക്കിയ ശേഷം ബിജെപി എംപി ദുർഗ ദാസ് ഉയ്കെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിവാദ്യം അർപ്പിക്കുന്ന സമയത്ത് പകർത്തിയ ഫൂട്ടേജിലാണ് ഒരു മൃഗം പിന്നിൽ നടക്കുന്നത് കാണിക്കുന്നത്.
ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് പുള്ളിപ്പുലിയാണെന്ന് അഭിപ്രായപ്പെടുന്നു, മറ്റുള്ളവർ ഇത് ഒരു സുരക്ഷാ നായയോ വളർത്തുമൃഗമോ ആണെന്നും പറഞ്ഞു. ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.