പാറശാല: വിവാഹ വാഗ്ദാനം നല്കി ഒപ്പം താമസിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കുളത്തൂര്‍ വെങ്കടമ്പ് മാവിളക്കടവ് സ്വദേശിയായ വിജില്‍ (23)നെയാണ് പിടികൂടിയത്. പെണ്‍കുട്ടിയെ പ്ലസ് വണ്ണിനു പഠിക്കുമ്പോള്‍ കടത്തിക്കൊണ്ടുപോയി ഒപ്പം താമസിപ്പിക്കുകയായിരുന്നു.
യുവാവിനു മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ പാറശാല സിഐ സന്തോഷ് കുമാര്‍, പൊഴിയൂര്‍ എസ്ഐ ശ്രീകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.