നോര്‍വേയില്‍ ഇരട്ടക്കുട്ടികളിലൊന്നിനെ അബോര്‍ട്ട് ചെയ്യാം

NRI2ഓസ്ലോ: വിദേശത്തുനിന്നു വരുന്ന സ്ത്രീകള്‍ക്ക് ഇരട്ടക്കുട്ടികളില്‍ ഒന്നിനെ ഗര്‍ഭാവസ്ഥയില്‍ നശിപ്പിച്ചു കളയാന്‍ അനുവദിക്കുന്ന തരത്തില്‍ നോര്‍വേ നിയമ ഭേദഗതി നടപ്പാക്കുന്നു. ഗര്‍ഭസ്ഥ ശിശുക്കള്‍ രണ്ടും ആരോഗ്യമുള്ളവരാണെങ്കില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. നോര്‍വേക്കാരായ സ്ത്രീകള്‍ക്ക് നേരത്തെ തന്നെ ഈ അവകാശം അനുവദിച്ചിരുന്നെങ്കിലും വിദേശികള്‍ക്ക് അനുവദിച്ചിരുന്നില്ല. ഇത്തരം ഗര്‍ഭഛിദ്രങ്ങള്‍ നടത്തുമ്പോള്‍ ആശുപത്രികളില്‍ സ്ഥിരം മേല്‍വിലാസം നല്‍കണമെന്ന വ്യവസ്ഥയും എടുത്തു കളയും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts