കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതി യൂറോപ്യന്മാരുടേതാണ്. അവർ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടായിരിക്കാം അത്തരമൊരു സംസ്കാരം രൂപപ്പെട്ടത്.
യൂറോപ്യന്മാരെ അനുകരിച്ച് ഇന്ത്യന്‍ ഭക്ഷണം കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു കഴിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും? അതും മസാലദോശ! കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു പ്ലേറ്റില്‍നിന്നു മസാലദേശ കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഷാഡോസ് ഓഫ് ചിന്നാർ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ഒരാൾ പ്ലേറ്റില്‍നിന്നു മസാലദേശ കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ആസ്വദിച്ചു കഴിക്കുന്നതു കാണാം.
മസാലദോശ ആദ്യം കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു മടക്കി മുറിക്കുന്നു. തുടർന്ന് സ്പൂണ്‍ ഉപയോഗിച്ച് അല്പം ചമ്മന്തി എടുത്ത് മുറിച്ചുവച്ച മസാലദോശയുടെ കഷ്ണത്തിൽ തേയ്ക്കുന്നു. മറ്റൊരു സ്പൂണ്‍ കൊണ്ട് സാമ്പാറില്‍ മുക്കിയശേഷം കഴിക്കുന്നു. വീഡിയോ ഏരെപ്പേരെയാണ് ആകർഷിച്ചത്.