കൈ​പ്പ​ത്തി​യി​ലെ വേ​ദ​ന​യും പെ​രു​പ്പും: വി​ര​ല്‍ മ​ട​ക്കി​യ​ശേ​ഷം നി​വ​ര്‍​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ

ട്രി​ഗ​ര്‍ ഫിം​ഗ​ര്‍ (Trigger Finger)
കൈ​പ്പ​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കുന്ന വി​ര​ലു​ക​ളെ ച​ലി​പ്പി​ക്കു​ന്ന സ്നാ​യു​ക്ക​ളിലു​ണ്ടാ​കു​ന്ന മു​റു​ക്കമാ​ണ് ട്രി​ഗ​ര്‍ ഫിം​ഗ​ര്‍. വി​ര​ലു​ക​ള്‍ അ​ന​ക്കു​വാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ കാ​ഞ്ചി വ​ലി​ക്കു​ന്ന​തുപോ​ലെ ഉ​ട​ക്ക് വീ​ഴു​ന്ന​താ​ണ് ഇ​തിന്‍റെ ല​ക്ഷ​ണം. ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ കൈ​വി​ര​ല്‍ മ​ട​ക്കി​യ​തി​നു​ശേ​ഷം നി​വ​ര്‍​ത്താൻ പ​റ്റാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യേ​ക്കാം.

ചി​കി​ത്സാരീ​തി
മേ​ല്‍​പ്പ​റ​ഞ്ഞ പ്ര​ശ്ന​ങ്ങ​ളു​ടെ പ്രാ​രം​ഭ ഘ​ട്ട​ങ്ങ​ളി​ല്‍ മ​രു​ന്നി​ലൂ​ടെ ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന ഭാ​ഗ​ത്തെ നീ​ര് കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നും പെ​രു​പ്പ് കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നും വി​ശ്ര​മ​വും ഭൂ​രി​ഭാ​ഗം രോ​ഗി​ക​ളി​ലും ഫ​ലം ന​ല്‍​കു​ന്നു. എ​ന്നാ​ല്‍ വ​ള​രെ നാ​ളു​ക​ള്‍ കൊ​ണ്ട് മു​റു​ക്കം ക​ഠി​ന​മാ​യ രോ​ഗി​ക​ളി​ല്‍ മ​രു​ന്ന് ഫ​ലം ന​ല്‍​കി​ല്ല. മു​റു​ക്ക​മു​ള്ള ഭാ​ഗ​ത്ത് ന​ല്‍​ക​പ്പെ​ടു​ന്ന സ്റ്റി​റോ​യ്ഡ് കു​ത്തി​വ​യ്പു​ക​ള്‍ താ​ല്‍​ക്കാ​ലി​കശ​മ​നം ന​ല്‍​കു​ന്നു.

ശ​സ്ത്ര​ക്രി​യ
വ​ള​രെ നാ​ളു​ക​ള്‍ കൊ​ണ്ട് മു​റു​ക്കം ക​ഠി​ന​മാ​യ രോ​ഗി​ക​ളി​ല്‍ ഒ​രു ചെ​റി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​റു​ക്കം അ​യ​ച്ചുവി​ടു​ന്ന രീ​തി​യാ​ണ് ഉ​ത്ത​മം. ആ ​ഭാ​ഗം മ​ര​വി​പ്പി​ച്ച ശേ​ഷം ചെ​റി​യ മു​റി​വു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​ത്. രാ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ആ​യി വൈ​കു​ന്നേ​രം തി​രി​കെ പോ​കാ​ന്‍ പ​റ്റു​ന്ന ഡേ ​കേ​സ് (Day case) സ​ര്‍​ജ​റി ആ​യി​ട്ടാ​ണ് പൊ​തു​വേ ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​ക​ള്‍ ചെ​യ്യാ​റു​ള്ള​ത്.
മു​റി​വ് ഉ​ള്ള​തി​നാ​ല്‍ ര​ണ്ടാ​ഴ്ച​യോ​ളം ന​ന​യ്ക്കാ​ന്‍ പ​റ്റാ​ത്ത വി​ധം കൈ​യ്യി​ല്‍ ബാ​ന്‍​ഡേ​ജ് ഉ​ണ്ടാ​കും. പി​ന്നീ​ട് തു​ന്ന​ലു​ക​ള്‍ എ​ടു​ത്ത ശേ​ഷം കൈ ​ന​ന​യ്ക്കു​ക​യും സാ​ധാ​ര​ണ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം.

സങ്കീർണമാക്കരുത്
ഞ​ര​മ്പ്, സ്നാ​യു എ​ന്നി​വ​യ്ക്ക് വ​ള​രെ​നാ​ള്‍ ഞെ​രു​ക്കം അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ പേ​ശി​ക​ള്‍ ശോ​ഷിച്ചുപോ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൃ​ത്യ സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ കൈ​പ്പ​ത്തി​യി​ലെ സ​ങ്കീ​ര്‍​ണമാ​യ പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

Related posts

Leave a Comment