ഗോ​ഡ്‌​സെ അ​നു​കൂ​ല ഫേ​സ്ബു​ക്ക് പോസ്റ്റ്; എ​ന്‍​ഐ​ടി അ​ധ്യാ​പി​ക​യി​ല്‍നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: ഗോ​ഡ്‌​സെ അ​നു​കൂ​ല ഫേ​സ്ബു​ക്ക് ക​മ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ അ​ധ്യാ​പി​ക​യി​ല്‍ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ ര​ജി​സ്ട്രാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി എ​ന്‍​ഐ​ടി അ​റി​യി​ച്ചു.​അ​ധ്യാ​പി​ക ഷൈ​ജ ആ​ണ്ട​വ​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ന്‍ എം​പി ന​ല്‍​കി​യ ക​ത്തി​നാ​ണ് എ​ന്‍​ഐ​ടി ഡ​യ​റ​ക്ട​ര്‍ പ്ര​സാ​ദ് കൃ​ഷ്ണ മ​റു​പ​ടി ന​ല്‍​കി​യ​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വി​വ​രം എം​പി​യെ അ​റി​യി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.​

നി​ല​വി​ല്‍ അ​ധ്യാ​പി​ക​ക്കെ​തി​രേ കു​ന്ദ​മം​ഗ​ലം പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.ഗാ​ന്ധി​ജി കൊ​ല്ല​പ്പെ​ട്ട ജ​നു​വ​രി 30 ന് ​അ​ഭി​ഭാ​ഷ​ക​നാ​യ കൃ​ഷ്ണ രാ​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് കീ​ഴി​ലാ​ണ് എ​ന്‍​ഐ​ടി പ്രൊ​ഫ​സ​ര്‍ ഷൈ​ജ ആ​ണ്ട​വ​ന്‍ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ ക​മ​ന്‍റി​ട്ട​ത്. ‘പ്രൗ​ഡ് ഓ​ഫ് ഗോ​ഡ്‌​സെ ഫോ​ര്‍ സേ​വിം​ഗ് ഇ​ന്ത്യ’ (ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​തി​ന് ഗോ​ഡ്‌​സെ​യി​ല്‍ അ​ഭി​മാ​നം കൊ​ള്ളു​ന്നു) എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്.

‘ഹി​ന്ദു മ​ഹാ​സ​ഭാ പ്ര​വ​ര്‍​ത്ത​ക​ന്‍ നാഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ, ഭാ​ര​ത​ത്തി​ലെ ഒ​രു​പാ​ട് പേ​രു​ടെ ഹീ​റോ’ എ​ന്നാ​യി​രു​ന്നു കൃ​ഷ്ണരാ​ജി​ന്‍റെ പോ​സ്റ്റ്. അ​തേ​സ​മ​യം, വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ട​ച്ചു​പൂ​ട്ടി​യ എ​ന്‍​ഐ​ടി കാ​മ്പ​സ് ഇ​ന്നു തു​റ​ന്നു. പ്രാ​ണ​പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍​ഥി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ വി​വി​ധ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വ​ലി​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.

Related posts

Leave a Comment