ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ നിലപാടു കടുപ്പിച്ച് വിദ്യാര്‍ഥി യൂണിയന്. നജീബിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ പഠിപ്പുമുടക്കടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് യൂണിയന്റെ മുന്നറിയിപ്പ്. 16 ദിവസം മുന്‍പാണ് അഹമ്മദിനെ കാണാതായത്.
300ലേറെ വിദ്യാര്‍ഥികള്‍ ഏതു സാഹചര്യത്തിലും തങ്ങള്‍ക്കൊപ്പമുണ്ടെന്നും യൂണിയന് ഭാരവാഹികള്‍ പറഞ്ഞു. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷമാണ് നജീബിനെ കാണാതായതെന്നും, നജീബിനെ കണ്ടെത്തുന്നതിനായി ജെഎന്‍യു അധികൃതരും പോലീസും യാതൊരു നടപടിയും കൊക്കൊള്ളുന്നില്ലെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. നജീബിനെ കണ്ടെത്തുന്നതുവരെ സമരപരിപാടികള്‍ അവസാനിപ്പിക്കില്ലെന്നും യൂണിയന് നേതാക്കള്‍ വ്യക്തമാക്കി.