ചരിത്ര മുഹൂര്‍ത്തം; അതിര്‍ത്തിയില്‍ കാവലായി വനിതാ ജവാന്മാരും;ഭാരതീയര്‍ സുരക്ഷിതമായി ആഘോഷങ്ങള്‍ കൊണ്ടാടുന്നത് കാണുന്നതാണ് ഞങ്ങളുടെ സന്തോഷമെന്ന് വനിതാ ജവാന്‍

fb-vanitha

ശ്രീനഗര്‍: ഇന്ത്യന്‍ ചിരിത്രത്തിലാദ്യമായി പാക് അതിര്‍ത്തികളില്‍ വനിതാ ജവാന്മാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ദീപാവലി ദിനത്തിലാണ് സ്ത്രീകള്‍ക്കും തുല്യപ്രാധാന്യമെന്ന സൂചനയോടെ വനിതാ ജവാന്മാരെ അതിര്‍ത്തിയില്‍ വിന്യസിച്ചത്. പാക് അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ കണക്കിലെടുത്ത് വനിതള്‍ക്കൊപ്പം പുരുഷ സംഘങ്ങളെയും വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.

ഞങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ദീപാവലി ആഘോഷം സാധിക്കില്ല. എന്നാല്‍, ഭാരതീയര്‍ സുരക്ഷിതമായി ദീപാവലി ആഘോഷിക്കണം എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ കടമ. രാജ്യം സന്തോഷത്തോടെ ഒരു ദീപാവലി ആഘോഷിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലി ആഘോഷമെന്നും ഒരു വനിതാ ജവാന്‍ പറഞ്ഞു.

അതിര്‍ത്തിയിലെ പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ സൈനികരുടെ അവധികള്‍ റദ്ദാക്കിയിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, അരുണാചല്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വനിതകളാണ് അതിര്‍ത്തിയില്‍ കാവല്‍നിന്നത്.

Related posts